മുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി അവതരിപ്പിച്ച് അഡിഡാസ്. മൂന്ന് ജേഴ്‌സികളാണ് അവതരിപ്പിച്ചത്. ടെസ്റ്റ്, ട്വന്റി -20, ഏകദിന ഫോർമാറ്റുകൾക്കായുള്ള ജഴ്‌സി എന്നിവയാണ് അഡിഡാസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജൂൺ ഏഴിന് ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പന്യ ഷിപ്പിൽ പുതിയ ജേഴ്‌സി അണിഞ്ഞായിരിക്കും ടീം ക്രീസിൽ ഇറങ്ങുക.
നിലവിൽ ജെഴ്‌സികളുടെ എല്ലാം ഫസ്റ്റ് ലുക്ക് മാത്രമേ പുറത്തുവിട്ടിട്ടുള്ളു. കടുംനീല നിറത്തിലും ഇളംനീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്സികളാണ് ട്വന്റി 20യ്‌ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ ഷോൾഡറിൽ നീല വരകളുള്ള രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ജെഴ്‌സി അണിയിച്ചൊരുക്കിയത്.
”ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി അവതരിപ്പിക്കുന്നു” എന്നാണ് അഡിഡാസ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ടി-20 -യിൽ കോളറില്ലാത്ത ജഴ്സിയണിഞ്ഞാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. ഇതാദ്യമായാണ് ഇന്ത്യടീമിന് അഡിഡാസ് ജെഴ്‌സി അണിയിച്ചൊരുക്കുന്നത്. മുൻപ് കില്ലർ ജീൻസാണ് ഇന്ത്യയുടെ കിറ്റ് സ്‌പോൺസർ ചെയ്തത്. കില്ലർ ജീൻസുമായുള്ള കരാർ മേയ് 31 ന് അവസാനിച്ചു.
Comments