മെഡിക്കൽ സർവീസസ് കോർപറേഷനിലെ രഹസ്യങ്ങൾ പരസ്യമാക്കുന്നെന്ന് പറഞ്ഞ് ജീവനക്കാർക്ക് നേരെ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി; തുടർച്ചയായി രാത്രി ഡ്യൂട്ടി; സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നതായും ആരോപണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഡിക്കൽ സർവീസസ് കോർപറേഷനിലെ രഹസ്യങ്ങൾ പരസ്യമാക്കുന്നെന്ന് പറഞ്ഞ് ജീവനക്കാർക്ക് നേരെ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി; തുടർച്ചയായി രാത്രി ഡ്യൂട്ടി; സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നതായും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 02:44 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മരുന്ന് സംഭരണ ഗോഡൗണുകളിലെ അഗ്‌നിബാധ സംബന്ധിച്ച വിവാദങ്ങൾ ശക്തമായി തുടരുമ്പോൾ മെഡിക്കൽ സർവീസസ് കോർപറേഷൻ ആസ്ഥാനത്ത് ജീവനക്കാരോട് മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടി. അഗ്‌നിബാധയെ തുടർന്ന് മുപ്പത് ജീവനക്കാർക്ക് രാത്രി ഡ്യൂട്ടി നൽകി ഇന്നലെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന ജീവനക്കാർ ഈ മാസം 16 വരെ തുടർച്ചയായി രാത്രി ഡ്യൂട്ടി ചെയ്യണം. ഇതിന് ശേഷം മുപ്പത് ജീവനക്കാരെ കൂടി നിയോഗിക്കും. രാത്രി ഏഴിന് ഹാജരായി പിറ്റേന്ന് രാവിലെ എട്ട് വരെ ജോലി ചെയ്യണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തുടർച്ചയായി പതിമൂന്ന് മണിക്കൂർ ജോലി ചെയ്യണമെന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.

സ്ഥാപനത്തിനുള്ളിൽ നടക്കുന്ന ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് പോകുന്നതിൽ ജീവനക്കാർക്കും പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. ഇതുകൊണ്ട് എല്ലാവരെയും പാഠം പഠിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും കരാർ ജോലിക്കാരാണ്. ഇതിനാൽ തന്നെ രാത്രി ജോലി ചെയ്യേണ്ടതിനാൽ ഇവർ രാജിവെച്ച് പോകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. നിലവിൽ കോർപ്പറേഷൻ ആസ്ഥാനമോ ഗോഡൗണുകളോ രാത്രി പ്രവർത്തിക്കേണ്ടതായ ആവശ്യമില്ല. ഉന്നത ഉദ്യോഗസ്ഥർ ചില ദിവസങ്ങളിൽ രാത്രി ഒമ്പത് മണിവരെ ഇവിടെയുണ്ടാകും. ഇതിന് ശേഷം ഓഫീസ് പൂർണമായും അടയ്‌ക്കുകയാണ് പതിവ്. കരാറുകൾ ഉറപ്പാക്കുക, മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ആസ്ഥാനത്തെ പ്രധാന ജോലി. മരുന്നുകൾ യഥാക്രമം അതത് ജില്ലാ ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെയും രാത്രി കാലങ്ങളിൽ സംഭരണമോ വിതരണമോ നടക്കാറില്ല.

പിന്നെ ആസ്ഥാനത്ത് രാത്രി കാലങ്ങളിൽ എന്തിനാണ് ഡ്യൂട്ടിക്കായി ജീവനക്കാരെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.ദീപാറാണി പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. മനേജിംഗ് ഡയറക്ടർ കെ ജീവൻ ബാബുവിനെ കണ്ട് ഉത്തരവ് പിൻവലിക്കണമെന്ന് ജീവനക്കാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ വാഹനം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ചും അടുത്തിടെ ആരോപണം ഉയർന്നിട്ടുണ്ട്. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിന് അർഹതയില്ലാത്ത ഉദ്യോഗസ്ഥരെ ദിവസവും ഇരുപത് കിലോമീറ്റർ അകലെയുള്ള താമസസ്ഥലത്ത് നിന്ന് വിളിച്ചുകൊണ്ട് വരികയും കൊണ്ട് വിടുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് വിവരാവകാശം വഴി വാഹനങ്ങളുടെ റജിസ്റ്ററുകൾ ആവശ്യപ്പെട്ടപ്പോൾ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നുവെന്നായിരുന്നു മറുപടി. ഇതിന് പുറമേ സിപിഎം അനുഭാവികളെ കോർപറേഷൻ തലപ്പത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവർക്ക് ഭാവിയിൽ സ്ഥിരനിയമനം നൽകി കോർപ്പറേഷനെ സിപിഎമ്മിന്റെ വരുതിയിലിക്കുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്.

Tags: keralaMedical Services corporation
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies