അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കുക ഏറ്റവും മികച്ച ശ്രീരാമ വിഗ്രഹം; രാംലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിക്കുമെന്നറിയിച്ച് രാമക്ഷേത്ര ട്രസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിയ്‌ക്കുക ഏറ്റവും മികച്ച ശ്രീരാമ വിഗ്രഹം; രാംലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിക്കുമെന്നറിയിച്ച് രാമക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനായി കൊത്തിയെടുത്ത മൂന്ന് ശ്രീരാമ വിഗ്രഹങ്ങളിൽ ഏറ്റവും അനുയോജ്യമായതായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക. അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങൾ ഉപേക്ഷിക്കുകയോ ക്ഷേത്രത്തിന് പുറത്തേക്ക് അയയ്‌ക്കുകയോ ചെയ്യില്ല. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ തന്നെ അനുയോജ്യമായ സ്ഥാനത്ത് പ്രതിഷ്ഠിയ്‌ക്കും.

ശ്രീകോവിലിലേക്കുള്ള വിഗ്രഹത്തിന് പുറമേ വരുന്ന രണ്ട് വിഗ്രഹങ്ങൾ അനുയോജ്യമായ സ്ഥലങ്ങളിൽ അവയുടെ പവിത്രത നിലനിർത്തി തന്നെ പ്രതിഷ്ഠിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു. അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം ഏറ്റവും മികച്ച വിഗ്രഹമായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുക. ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളിൽ ഓരോ വിഗ്രഹം പ്രതിഷ്ഠിക്കാമെന്ന ആലോചനയിലാണ് ട്രസ്റ്റ് ഭാരവാഹികൾ. ഇത് പിന്നീടുള്ള ഘട്ടത്തിലായിരിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

അതേസമയം ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ താഴെയുള്ള നിലയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. ഇതിന് ശേഷമായിരിക്കും അടുത്ത നിലയുടെ നിർമ്മാണം ആരംഭിക്കുക. കർണാടകയിലെ ഡോ.ഗണേഷ് ഭട്ട്, ജയ്പൂരിലെ സത്യ നാരായണൻ പാണ്ഡെ, കർണാടകയിലെ അരുൺ യോഗിരാജ് എന്നിവരായിരിക്കും വിഗ്രഹങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുക. മൂന്ന് വ്യത്യസ്ത കല്ലുകൾ ഉപയോഗിച്ചാണ് വിഗ്രഹം നിർമ്മിക്കുന്നത്.

കർണാടകയിലെ ഡോ.ഗണേഷ് ഭട്ട് ശ്രീരാമ വിഗ്രഹമൊരുക്കുന്നത് നെല്ലിക്കരു പാറകളിൽ നിന്നും കൊത്തിയെടുത്താണ്. ഇവ കറുത്ത കല്ലുകളാണ്. ഇത് ഭഗവാൻ കൃഷ്ണന്റെ നിറവുമായി സാമ്യമുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ശ്യാംശിലയെന്നും കൃഷ്ണശിലയെന്നും അറിയപ്പെടുന്നു. രാജസ്ഥാനിലെ സത്യ നാരായൺ പണ്ഡെയാണ് മറ്റൊരു വിഗ്രഹമൊരുക്കുന്നത്. ഇവിടെ വെള്ള നിറത്തിലുള്ള മക്രാന മാർബിൾ കല്ലുകളിലാണ് വിഗ്രഹം കൊത്തിയെടുക്കുന്നത്. മൈസൂരിൽ നിന്നുമുള്ള ശിൽപി അരുൺ യോഗി രാജാണ് മറ്റൊരു വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.

Tags: TempleayodhyaidolsSreeraman
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies