ഭുവനേശ്വർ: ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്കും അതിജീവിച്ചവർക്കുമായി മണൽ ശിൽപ്പം സമർപ്പിച്ചു. പ്രശസ്ത സാൻഡ് ആർട്ട് കലാകാരനായ സുദർശൻ പട്നായിക്കാണ് മണൽ ശിൽപ്പം സമർപ്പിച്ചത്. അപകടത്തെ അതിജീവിച്ചവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്നാണ് പുരി ബീച്ചിൽ നിർമ്മിച്ച തന്റെ ശിൽപ്പത്തിൽ പട്‌നായിക് എഴുതിയത്. പൂരി ബീച്ചിലൊരുക്കിയ ശിൽപ്പം കാണാനായി നിരവധി പേരാണ് എത്തിയത്. അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായാണ് ശിൽപ്പമൊരുക്കിയതെന്ന് സുദർശൻ വ്യക്തമാക്കി.
ഇതിനുമുമ്പും നിരവധി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ തന്റെ മണൽ ശിൽപ്പങ്ങളിലുടെ സുദർശൻ പട്‌നായിക്ക് പ്രതികരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായി. അപകടത്തിൽ 288 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിന് പുറമേ 650 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 1000-ലേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു.
Comments