തിരുവനന്തപുരം: പ്രവചനങ്ങൾ തെറ്റിച്ച് കേരളത്തിൽ കാലവർഷം വൈകുന്നു. സംസ്ഥാനത്ത് ഞായറാഴ്ചയോടെ കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവർഷം എത്താൻ സാഹചര്യങ്ങൾ അനുകൂലമായിട്ടില്ല.
ഞായറാഴ്ച ശക്തമായ മഴയ്ക്ക് സൂചന നൽകിക്കൊണ്ട് ഏഴ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് കാലാവസ്ഥ വകുപ്പ് പിന്നീട് പിൻവലിച്ചു.
അതേസമയം ഇന്ന് തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. രണ്ടു ദിവസത്തിനകം അതു ന്യൂനമർദ്ദമായി മാറിയേക്കും. കൂടാതെ ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Comments