എൻഐആർഎഫ് റാങ്കിംഗ്; രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്; ഗവേഷണം, ഫാർമസി, ലേ വിഭാഗത്തിൽ നിലവാരം പുലർത്താതെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻഐആർഎഫ് റാങ്കിംഗ്; രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്; ഗവേഷണം, ഫാർമസി, ലേ വിഭാഗത്തിൽ നിലവാരം പുലർത്താതെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) 2023-ലെ റാങ്കുകൾ പ്രഖ്യാപനത്തിലാണ് മദ്രാസ് ഐഐടി നേട്ടം കൈവരിച്ചത്. ഓവറോൾ, യൂണിവേഴ്‌സിറ്റി, കോളേജ്, റിസർച്ച് ഇൻസ്റ്റിറ്റിയൂഷൻസ്, എൻജിനീയറിംഗ്, മാനേജ്‌മെന്റ് , ഫാർമസി, മെഡിക്കൽ, ഡെന്റൽ, ലോ, ആർക്കിടെക്ചർ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് റാങ്കിംഗ്. കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗാണ് റാങ്കുകൾ പ്രഖ്യാപിച്ചത്.

അദ്ധ്യാപനവും പഠനവും, ഗവേഷണവും പ്രൊഫഷണൽ പരിശീലനവും, ബിരുദ ഫലങ്ങൾ, സ്ഥാപനം സമൂഹത്തിലേക്ക് എപ്രകാരം ഇറങ്ങി ചെല്ലുന്നു, പാർശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ ഉൾക്കൊള്ളുന്നു, തൊഴിൽദാാതക്കളും പ്രൊഫഷണലുകളും സ്ഥാപനത്തിൽ നിന്ന് പഠിച്ച് പുറത്തുവരുന്ന വിദ്യാർത്ഥികതൾക്ക് നൽകുന്ന മുൻഗണന തുടങ്ങി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്.

ഓവറോൾ റാങ്കിംഗിൽ മദ്രാസ് ഐഐടി തുടർച്ചയായി അഞ്ചാമതും ഒന്നാം സ്ഥാനം നിലനിർത്തി. ഈ വിഭാഗത്തിൽ കേരളത്തിൽ നിന്ന് കേരള സർവകലാശാല മാത്രമാണ് ആദ്യ 50-ൽ ഇടം പിടിച്ച വിദ്യാഭ്യാസ സ്ഥാപനം. 47-ാം റാങ്കാണ് കേരള സർവകലാശാലയ്‌ക്ക്. എംജി സർവകലാശാല 52-ഉം ഐഐഎം കോഴിക്കോട് 54-ഉം കുസാറ്റ് 63-ഉം സ്ഥാനത്തുണ്ട്.

എൻജിനീയറിംഗ്  വിഭാഗത്തിലും ഐഐടി മദ്രാസാണ് ഒന്നാമത്. തുടർച്ചയായി എട്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഡൽഹി ഐഐടി , ബോംബെ ഐഐടി തുടർന്നുള്ള സ്ഥാനങ്ങൾ സ്വന്തമാക്കി. കേരളത്തിൽ നിന്ന് കോഴിക്കോട് എൻഐടി 23-ാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെസ് സയൻസ് ആന്റ് ടെക്‌നോളജി 48-ഉം പാലക്കാട് ഐഐടി 69-ഉം റാങ്ക് കരസ്ഥമാക്കി.

ആർക്കിടെക്ചർ വിഭാഗത്തിൽ ഐഐടി റൂർക്കി ഒന്നാമതും എൻഐടി കാലിക്കറ്റ് രണ്ടാമതുമാണ്. ഖരഗ്പൂർ ഐഐടിയ്‌ക്കാണ് മൂന്നാം റാങ്ക്. തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജ് 17-ാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐഐഎം അഹമ്മദാബാദാണ് ഒന്നാമത്. ബെംഗളൂരു ഐഐഎം രണ്ടാമതും, കോഴിക്കോട് ഐഐഎം മൂന്നാം സ്ഥാനത്തുമാണ്. എൻഐടി കോഴിക്കോട് 75-ാം സ്ഥാനത്തും കൊച്ചി രാജഗിരി ബിസിനസ് സ്‌കൂൾ 83-ാം റാങ്കും നേടി.

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡൽഹി എയിംസാണ് മുന്നിൽ. കേരളത്തിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പത്താം റാങ്കും തിരുവനന്തപുരം മെഡിക്കൽ കോളേജ് 44-ാം റാങ്കും നേടി. ഗവേഷണ സ്ഥാപനങ്ങളിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാമതും ഐഐടി മദ്രാസ് രണ്ടാമതും ഡൽഹി ഐഐടി മൂന്നാമസതുമെത്തി. ഈ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഫാർമസി വിഭാഗത്തിലും ലോ വിഭാഗത്തിലും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടില്ല.

ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് സർവകലാശാല വിഭാഗത്തിൽ ഒന്നാമത്. ജവഹർ ലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ എന്നീ സർവകലാശാലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരള സർവകലാശാല 24-ഉം എംജി 31-ഉം കുസാറ്റ് 37-ഉം കാലിക്കറ്റ് സർവകലാശാല 70-ഉം സ്ഥാനങ്ങളിലുണ്ട്. കോളേജ് വിഭാഗത്തിൽ ഡൽഹി മിറാൻഡ ഹൗസാണ് ഒന്നാമത്. ഡൽഹി ഹിന്ദു കോളേജ് രണ്ടാമതും ചെന്നൈ പ്രസിഡൻസി കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കേരളത്തിൽ നിന്ന് 13 കോളേജുകൾ ആദ്യ നൂറിൽ ഇടം നേടിയുണ്ട്.

Tags: IIT Madras
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies