ആദ്യദിനം എഐ ക്യാമറക്കെണിയിൽ വീണവർ 28,891 പേർ!; കുടുങ്ങിയവരിൽ കൂടുതൽ കൊല്ലം ജില്ലയിൽ; കുറവ് മലപ്പുറത്ത്; ഇന്ന് മുതൽ എസ്എംഎസും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദ്യദിനം എഐ ക്യാമറക്കെണിയിൽ വീണവർ 28,891 പേർ!; കുടുങ്ങിയവരിൽ കൂടുതൽ കൊല്ലം ജില്ലയിൽ; കുറവ് മലപ്പുറത്ത്; ഇന്ന് മുതൽ എസ്എംഎസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 07:40 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യദിനം റോഡിലെ എഐ ക്യാമറക്കെണിയിൽ കുടുങ്ങിയത് 28,891 പേർ. ഏറ്റവും കൂടുതൽ പേർ നിയമലംഘനം നടത്തിയതായി ക്യാമറ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. 4776 പേർ.

തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, മലപ്പുറം-545, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർഗോഡ്-1040 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നിയമലംഘനത്തിന് ക്യാമറക്കെണിയിൽ പെട്ടവർ.

ഇന്നലെ രാവിലെ ഒൻപതിന് ആദ്യം കുടുങ്ങിയത് തിരുവനന്തപുരം നഗരത്തിലുള്ള മൂന്ന് പേരാണ്. രണ്ട് ബൈക്കുകളിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനുമാണ് ആദ്യ പിഴ ഈടാക്കിയത്. ആദ്യദിനം പകൽ എട്ട് മണിക്കൂർ തിരക്കേറിയ സമയത്തു പോലും നിയമലംഘനത്തിന്റെ എണ്ണം കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മൂന്നിന് 1.93 ലക്ഷമായിരുന്നു ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങൾ.

അതേസമയം നിയമലംഘനങ്ങൾ നടത്തിയവർക്ക് പിഴയുടെ ചെലാൻ അയയ്‌ക്കുന്നതിൽ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. ഇതുവരെ ബോധവൽക്കരണ നോട്ടീസ് ആണ് നിയമലംഘനം നടത്തിയവർക്ക് അയച്ചുകൊണ്ടിരുന്നത്. ആദ്യമായി ചെലാൻ അയച്ചപ്പോഴാണ് സോഫ്റ്റ്വെയറിലെ പിഴവ് നാഷ്ണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻഐസി) അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. വൈകീട്ടോടെ അത് പരിഹരിച്ചു.

എന്നാൽ നിയമലംഘനം നടത്തിയത് കൺട്രോൾ റൂമിൽ സ്ഥിരീകരിച്ച് വാഹന ഉടമയ്‌ക്ക് എസ്എംഎസ് അയയ്‌ക്കുന്നത് ആരംഭിച്ചില്ല. എസ്എംഎസ് അയയ്‌ക്കുന്ന രീതി എന്താണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) അറിയിച്ച് അനുമതി വാങ്ങുന്ന നടപടികളിലെ താമസം കാരണമാണിത്. ഇന്ന് മുതൽ എസ്എംഎസ് അയച്ചുതുടങ്ങും.

Tags: MalappuramKollamkeralaA I Camera
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies