ലോസ് ആഞ്ജലിസ്: വാനിഷിംഗ് പോയിന്റ് (1971) എന്ന ആക്ഷൻ ത്രില്ലറിലൂടെ പ്രേക്ഷക സ്വീകര്യത കൈവരിച്ച ഹോളിവുഡ് നടൻ ബാരി ന്യൂമാൻ അന്തരിച്ചു. 92-ാമത്തെ വയസിലായിരുന്നു അന്ത്യം. ന്യൂയോർക്കിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഡേലൈറ്റ്(1996), ബോഫിഗർ(1999), ദ ലൈമി(1999), 40 ഡെയ്സ് ആൻഡ് 40 നൈറ്റ്സ് (2002) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 2009-ൽ അർബുദം ബാധിച്ചതോടെ സിനിമാ ലോകത്ത് നിന്നും വിട പറയുകയായിരുന്നു. പിന്നീട് രോഗം ഭേദമായി അഭിനയത്തിലേക്ക് തിരികെയെത്തിയ ന്യൂമാൻ കഴിഞ്ഞ വർഷം ഫൈൻഡിംഗ് ഹന്ന എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
Comments