മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ കള്ളയൊപ്പുമുപയോഗിച്ച് വ്യാജരേഖ; എഴുതാത്ത പരീക്ഷകളിലും ജയം; എസ് എഫ് ഐ നേതാക്കളായ പി എം ആർഷോയും വിദ്യയും കുടുങ്ങി; പുറത്തു വരുന്നത് വൻ വെട്ടിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ കള്ളയൊപ്പുമുപയോഗിച്ച് വ്യാജരേഖ; എഴുതാത്ത പരീക്ഷകളിലും ജയം; എസ് എഫ് ഐ നേതാക്കളായ പി എം ആർഷോയും വിദ്യയും കുടുങ്ങി; പുറത്തു വരുന്നത് വൻ വെട്ടിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 01:05 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച എസ് എഫ് ഐ നേതാവിനെതിരെ പരാതി. മഹാരാജാസ് കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിനിയായ കെ. വിദ്യയാണ് വ്യാജ രേഖ നിർമ്മിച്ചത്. 2 വർഷം മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലെക്ച്ചറായി പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള രേഖയാണ് ചമച്ചത്. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സർക്കാർ കോളേജിൽ ജോലിയ്‌ക്ക് ശ്രമിക്കുകയായിരുന്നു ഇവർ എന്നാൽ ഹാജരാക്കിയ രേഖകളിൽ അട്ടപ്പടി കോളേജിന് സംശയം തോന്നിയതോടെ പിടിക്കപ്പെട്ടു. തുടർന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ മഹാരാജസ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകി.

കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രേഖ നിർമ്മിച്ചിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. വ്യാജരേഖ നിർമ്മിക്കാൻ സാഹായിച്ചതിന് പിന്നിൽ ആർഷോയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മഹാരാജാസിൽ പഠിക്കുമ്പോഴും പിന്നീട് കാലടി സർവ്വകലാശാലയിൽ പഠിക്കുമ്പോഴും വിദ്യാ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയും വിവിധ ചുമതലകളും വഹിച്ചിട്ടുള്ള നേതാവുമാണ്. മഹാരാജസ് കോളേജിലെ എസ്എഫ്ഐ പിജി റെപ്പായി വിദ്യ ജയിച്ചിട്ടിട്ടുണ്ട്.

ഈ സംഭവത്തോടെ വ്യാജരേഖ നിർമ്മിച്ചാണ് എസ്എഫ്ഐ നേതാക്കാൾ പലപ്പോഴും ജോലിയും സ്ഥാനമാനങ്ങളും നേടുന്നത് എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. വിവിധ കോളേജുകളിൽ അധ്യാപകരായും മറ്റും ജോലി നോക്കുന്ന മുൻ എസ് എഫ് ഐ നേതാക്കളുടെയോക്കെ യോഗ്യത പുനഃ പരിശോധിക്കേണ്ട സാഹചര്യത്തിലേക്കാണ് ഈ സംഭവങ്ങളൊക്കെ വിരൽ ചൂണ്ടുന്നത് എന്ന് വിദ്യാർത്ഥികൾ സൂചിപ്പിക്കുന്നു.

കോളേജിലെ വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച് സംസ്ഥാന സെക്രട്ടറി ആർഷോ ജയിലിലായിരുന്നപ്പോൾ നടന്ന പരീക്ഷയിൽ ഇയാൾ ജയിച്ചതായി രേഖയുണ്ടെന്നും. പല സർട്ടിഫിക്കറ്റിലും ആർഷോ വിജയിച്ചെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ രീതിയിൽ മാർക്ക് കാണിച്ചിട്ടില്ല. ഇതെല്ലാം തന്നെ ആർഷോയുടെ പരീക്ഷ വിജയത്തെ ചോദ്യം ചെയ്യുകയാണ്. ഇത്തരത്തിൽ വ്യാജമാർക്ക് ലിസ്റ്റ് സൃഷ്ടിക്കാൻ സാധിക്കുന്ന ആർഷോയുടെ സഹായം വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന് വിദ്യയ്‌ക്ക് സഹായമായതെന്നാണ് ആരോപണം.

Tags: SFImaharajas college
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies