മുംബൈ : ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾ അവഗണിച്ച് ഉജ്ജെയിനിയ്‌ക്ക് പിന്നാലെ സിദ്ധിവിനായക ക്ഷേത്രത്തിലും ദർശനം നടത്തി നടി സാറാ അലിഖാൻ . നടൻ വിക്കി കൗശലും ഒപ്പമുണ്ടായിരുന്നു.
വിക്കി കൗശലും സാറാ അലി ഖാനും ഒരുമിച്ച് അഭിനയിച്ച സാരാ ഹത്‌കെ സാരാ ബച്ച്‌കെ എന്ന ചിത്രം ജൂൺ 2 ന് പുറത്തിറങ്ങി . ബോക്‌സോഫീസിൽ നല്ല പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം . അതിനു നന്ദി പറയാൻ കൂടിയാണ് തങ്ങൾ ക്ഷേത്രത്തിലെത്തിയതെന്ന് താരങ്ങൾ പറഞ്ഞു .ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പുറത്തിറങ്ങിയ വിക്കിയും സാറയും മാധ്യമ പ്രവർത്തകർക്കും മധുരം നൽകി.
‘ വീണ്ടും ഒരു അരങ്ങേറ്റം പോലെ – എനിക്ക് വളരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഓരോ സിനിമയും പഠിക്കാനും വളരാനുമുള്ള അവസരമാണ്, യാത്ര അനന്തമാണെങ്കിലും, ഈ ചെറിയ വിജയങ്ങൾ ആഘോഷിക്കേണ്ടത് പ്രധാനമാണ് .” സാറാ അലിഖാൻ പറഞ്ഞു.
മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് സാറാ അലിഖാനെതിരെ രൂക്ഷമായ പ്രതികരണമാണ് ഇസ്ലാമിസ്റ്റുകൾ നടത്തിയത് .ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നാണ് പലരുടെയും വാദം. നടിയ്‌ക്കെതിരെ ഭീഷണികളും ഉയർന്നിരുന്നു . എന്നാൽ ഇത് തന്റെ ഇഷ്ടമാണെന്നായിരുന്നു സാറാ അലിഖാന്റെ പ്രതികരണം.
Comments