കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സമരം പരിഹരിക്കാൻ നാളെ മന്ത്രിമാരായ ആർ ബിന്ദുവും, വി എൻ വാസവനും ചർച്ച നടത്തും. ഇന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. രാവിലെ എബിവിപി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.
സംഘർഷ ഭരിതമായിരുന്നു ഇന്നും അമൽ ജ്യോതി കോളേജ് പരിസരം. ചർച്ചയ്ക്ക് ശേഷം എത്തിയ ചീഫ് വിപ്പ് ഡോ എൻ ജയരാജിനേ വിദ്യാർത്ഥികൾ തടഞ്ഞതോടെയാണ് സ്ഥിതി മോശമായത്. തുടർന്ന് കോളേജ് പൂട്ടി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു, ഹോസ്റ്റൽ തുറന്നു നൽകാം എന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. നാളെ മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടക്കും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇന്ന് കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ വലിയ സങ്കർഷമാണ് ഉണ്ടായത്.
Comments