അമരാവതി: ആന്ധ്രാപാദേശിലെ ബയ്യാവരം ദേശീയപാതയിൽ ബിയർ കയറ്റി വന്ന ട്രക്ക് മറിഞ്ഞു. കാസിംകോട്ട മണ്ഡൽ ജില്ലയിലാണ് സംഭവം. ഇരുന്നൂറോളം കെയ്സ് ബിയറാണ് ട്രക്കിലുണ്ടായിരുന്നത്.
ട്രക്ക് മറിയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്. ട്രക്ക് മറിഞ്ഞതോടെ പൊട്ടാത്ത ബിയർ ബോട്ടിലുകൾ എടുക്കാൻ നാട്ടുകാർ ഓടിക്കൂടുകയും കയ്യിൽ കിട്ടിയ ബോട്ടിലുകൾ എടുത്ത് ഓടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് വാഹനം മറിയാൻ കാരണം.
Comments