മലൈക്കോട്ടെ വാലിബനു ശേഷം മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രം ഋഷഭയിലേക്ക്; ചിത്രീകരണം ജൂലൈയിൽ തുടങ്ങും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലൈക്കോട്ടെ വാലിബനു ശേഷം മോഹൻലാൽ പാൻ ഇന്ത്യൻ ചിത്രം ഋഷഭയിലേക്ക്; ചിത്രീകരണം ജൂലൈയിൽ തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 12:41 pm IST
Facebook
Twitter
WhatsAppTelegram

ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ തെലുങ്ക് ചിത്രമായ ഋഷഭയിലേക്ക്. പാൻ ഇന്ത്യൻ ചിത്രമായി നന്ദ കിഷോർ ഒരുക്കുന്ന ചിത്രമാണ് ഋഷഭ. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. നിലവിൽ മലൈക്കോട്ടെ വാലിബന്റെ ചിത്രീകരണം പോണ്ടിച്ചേരിയിലാണ് നടന്നു വരുന്നത്. നാളെ ചെന്നൈയിലേക്ക് ഷിഫ്ട് ചെയ്യും. ജൂൺ പത്തിന് ചിത്രീകരണം പൂർത്തിയാക്കി പാക്കപ്പ് ആകും. ഇതിന് ശേഷമായിരിക്കും ഋഷഭയുടെ ചിത്രീകരണം ആരംഭിക്കുക.

അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ഋഷഭ. ചിത്രം തെലുങ്കിന് പുറമേ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ മൊഴിമാറ്റത്തിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്തും. മോഹൻലാൽ അച്ഛൻ വേഷത്തിലെത്തുമ്പോൾ തെലുങ്കിലെ ഒരു പ്രമുഖ യുവനടനാണ് മകനായി എത്തുകയെന്ന വാർത്ത മുൻപ് പുറത്തു വന്നിരുന്നു. വിജയ് ദേവരകൊണ്ട മോഹൻലാലിന്റെ മകന്റെ വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാംസുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കന്നഡ സംവിധായകൻ നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷനും ഇമോഷനും കലർന്ന ഒരു ബിഗ്ബജറ്റ് എന്റർടെയ്നറായിരിക്കും ഋഷഭ. ജനതാ ഗ്യാരേജിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്.

അതേസമയം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ റാമിന്റെ അറുപത് ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. ഋഷഭയുടെ ചിത്രീകരണത്തിന് ശേഷം റാമിലേക്കാണോ മോഹൻലാലിന്റെ പ്രവേശനം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Tags: shootingmohanlalSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies