ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 01:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി സാദ്ധ്യതകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്ത് എഐ സിഇഒ സാം ആൾട്ട്മാൻ. രാജ്യത്ത് എഐയുടെ സാദ്ധ്യതകളെ കുറിച്ചും അവസരങ്ങളെ കുറിച്ചും വളർന്നുവരുന്ന സാങ്കേതികവിദ്യയുടെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ ആവശ്യകതയെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ സേവനങ്ങളിലേക്ക് എഐയെ സമന്വയിപ്പിക്കണമെന്നും സാം ആൾട്ട്മാൻ നിർദ്ദേശിച്ചു. എഐ ചാറ്റ് ബോട്ട് ചാറ്റ്ജിപിടി സൃഷ്ടക്കളായ ഓപ്പൺ എഐയുടെ സിഇഒ ആണ് സാം ആൾട്ട്മാൻ.

ഡിജിറ്റൽ പരിവർത്തനത്തിനായുള്ള എല്ലാ സഹകരണങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഉൾക്കാഴ്ച പകർന്ന സംഭാഷണത്തിന് നന്ദി. ഇന്ത്യയുടെ സാങ്കേതിക മേഖലയെ ഉത്തേജിപ്പിക്കുന്നതിൽ എഐയുടെ പങ്ക് വളരെ വലുതാണ്. യുവാക്കൾക്കിടയിൽ ബൃഹത്തായ വിപ്ലവം സൃഷ്ടിക്കാൻ ഇതിന് കഴിയും. പൗരന്മാരെ ശാക്തീകരിക്കുന്നതിനായി ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന എല്ലാ സഹകരണങ്ങളെയും സ്വാഗതം ചെയ്യുന്നു’-പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രം ആൾട്ട്മാൻ പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ അവിശ്വസനീയമായ സാങ്കേതികവിദ്യയെ കുറിച്ചും അതുപയോഗിച്ച് രാജ്യത്തിന് എപ്രകാരം പ്രയോജനം നേടാമെന്നതിനെ കുറിച്ചും ചർച്ച ചെയ്യാൻ കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ താൻ സംതൃപ്തനാണെന്നും രസകരമായ അനുഭവമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ ഉത്സാഹത്തെയും ചിന്തയെയും ഉൾക്കാഴ്ചകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

https://twitter.com/narendramodi/status/1667025492426522625?s=20

രാജ്യത്ത് താൻ ആദ്യം സ്റ്റാർട്ട്അപ്പുകൾക്കാകും ധനസഹായം നൽകുകയെന്ന് ആൾട്ട്മാൻ സൂചിപ്പിച്ചു. ഭാരതത്തിനായുള്ള തന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. ഏറെ ഗുണനിലവാരം പുലർത്തുന്നവയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെന്നും അതിൽ എല്ലായ്‌പ്പോഴും ആശ്ചര്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐടി വ്യവസായം രാജ്യത്ത് ശക്തിയാർജ്ജിക്കുകയാണ്. അതിനാൽ എഐ അടിസ്ഥാനമാക്കിയുള്ള യൂട്ടിലിറ്റികൾക്ക് രാജ്യത്ത് വലിയ സാദ്ധ്യതകളുടെ ലോകമാണ് തുറന്നുകിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ, ഇസ്രയേൽ, ജോർദാൻ, യുഎഇ, ദക്ഷിണ കൊറിയ എന്നീ രാഷ്‌ട്ര പര്യടനത്തിലാണ് സാം ആൾട്ട്മാൻ. 2035-ഓടെ എഐ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് 957 ബില്യൺ യുഎസ് ഡോളർ അധികമായി നൽകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഓപ്പൺ എഐ മേധാവിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. അതേസമയം, പ്രതിമാസം ഒരു ബില്യൺ സന്ദർശകരുള്ള വെബ് സൈറ്റ് എന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് ഓപൺഎഐയുടെ ചാറ്റ്ജിപിടി.

Tags: pm modiSam AltmanChatGPT
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies