മെറ്റ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു. ഫോട്ടോകളും ഇമേജുകളും ഇനി എച്ച്ഡി ക്വാളിറ്റിയിൽ അയക്കാൻ സാധിക്കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. സാധാരണയായി വാട്സ്ആപ്പിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അവയുടെ ക്വാളിറ്റി കുറയുന്നത് സംബന്ധിച്ച് ഉപയോക്താക്കൾ കാലങ്ങളായി പരാതി ഉയർത്തിയിരുന്നു. എന്നാൽ പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ ഉയർന്ന ക്വാളിറ്റിയിൽ സ്വീകർത്താവിന് ചിത്രങ്ങൾ അയക്കാൻ സാധിക്കും.
ഫോട്ടോ അയക്കുമ്പോൾ അത് എച്ച്ഡി ക്വാളിറ്റിയിൽ വേണോ അതോ സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ വേണോ എന്ന ഓപ്ഷനാണ് പുതിയ ഫീച്ചർ നിലവിൽ വരുമ്പോൾ വാട്സ്ആപ്പിൽ ഉണ്ടാകുക. ഇതുപ്രകാരം ഇമേജ് എച്ച് ഡി ക്വാളിറ്റിയിലോ അല്ലെങ്കിൽ കാമറയിൽ പകർത്തിയ ഫോട്ടോയുടെ അതേ ക്വാളിറ്റിയിലോ ഇമേജ് അയക്കാം. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റേഴ്സിന് എച്ച് ഡി ഫോട്ടോസ് അയക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഐഒഎസ് ബീറ്റ ടെസ്റ്റേഴ്സിന് ടെസ്റ്റ്ഫ്ളൈറ്റ് ആപ്പിൽ നിന്നും പുതിയ വാട്സ്ആപ്പ് വേർഷൻ കിട്ടുമെന്നും മെറ്റ അറിയിച്ചു. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് പുതിയ ഫീച്ചർ എത്തും.
Comments