മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മികച്ച ഭക്ഷണം, നല്ല മനുഷ്യർ! എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോയെന്ന് കണ്ണൂർ തീവെപ്പ് കേസിലെ പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 09:01 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: രസകരമായ ആവശ്യം ഉന്നയിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ട്രെയിനിലെ കോച്ചിന് തീയിട്ട കേസിലെ പ്രതി. ‘സാർ ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാരാണ്. എനിക്ക് ഈ പോലീസ് സ്‌റ്റേഷനിൽ ഒരു ജോലി തരുമോ’ എന്നാണ് കസ്റ്റഡിയിലുള്ള പ്രസോൺജിത് സിദ്ഗർ പോലീസിനോട് ചോദിച്ചത്. ഭക്ഷണത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ഇയാൾക്ക്. റിമാൻഡ് ചെയ്ത സബ് ജയിൽ നല്ലതാണെന്നും നല്ല ഭക്ഷണവും സൗകര്യവുമാണ് ഇവിടെയുള്ളതെന്നും പ്രസോൺജിത് പറയുന്നു.

പ്രസോൺജിത് സിദ്ഗർ തലശേരിയിൽ നിന്ന് കണ്ണൂരിലെത്തിയത് അതേ ട്രെയിനിൽ തന്നെയെന്ന് മൊഴി നല്കിയിട്ടുണ്ട്.  സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇത് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പ്രതിയുമായി അന്വേഷണസംഘം തലശേരിയിലെത്തിയിരുന്നു. ഇതേ ട്രെയിനിൽ പ്രതി ഓടിക്കയറുന്നത് സ്‌റ്റേഷനിലെ സിസിടവി ദൃശ്യത്തിലുമുണ്ട്.

ഇയാളെ കസ്റ്റഡിയിലെടുത്ത ദിവസം അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുന്നതിനിടെ ഉത്തരമേഖല ഐജി പറഞ്ഞത്  പ്രതി തലശേരിയിൽ നിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള് നടന്നല്ല എത്തിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചത്.

പ്രതി പോലീസിന് നൽകുന്ന മൊഴിയിൽ വൈരുദ്ധ്യം തുടരുന്നതിനാൽ അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. പ്രസോൺജിത്തിന് മാനസികപ്രശ്‌നമുള്ളതായി അച്ഛൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.മാനസികപ്രശ്‌നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇയാൾ സ്ഥിരമായി വീട്ടിൽ താമസിക്കാറില്ലെന്നും അലഞ്ഞുനടക്കുന്ന സ്വഭാവമുണ്ടെന്നും ഇയാളുടെ പിതാവ് അന്വേഷണസംഘത്തിനോട് വ്യക്തമാക്കി.

Tags: KannurTrain Attack
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies