പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ 14-കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവം; കുട്ടിയെ വീട്ടുകാർക്കൊപ്പം വിടാതെ കോടതി; കേണപേക്ഷിച്ച് പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 11:07 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച സംഭവത്തിൽ കോടതിയുടെ ഉത്തരവ് വിവാദമാകുന്നു. പെൺകുട്ടിയുടെ വീട്ടുകാരോടൊപ്പം കുട്ടിയെ അയക്കുന്നതിന് കോടതി വിസ്സമതിച്ചതാണ് വിമർശനങ്ങൾക്ക് കാരണം.

സോഹാന ശർമ്മ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാണ് മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. തുടർന്ന് മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അവളെ ലാർകാനയിലുള്ള ജില്ലാ കോടതിയിൽ ഹാജരാക്കി. വീട്ടുകാരുടെ അടുത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചെങ്കിലും ഇതിന് വിസ്സമതിക്കുകയായിരുന്നു കോടതി. പെൺകുട്ടിയെ വനിതാ അഭിയ കേന്ദ്രത്തിലേക്ക് അയക്കാനാണ് കോടതി ഉത്തരവിട്ടത്.

സിന്ധ് പ്രവിശ്യയിലെ ബേനസിറാബാദ് ജില്ലയിലായിരുന്നു സോഹാന ശർമ്മ കുമാരിയെന്ന 14 വയസുള്ള പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. 2023 ജൂൺ രണ്ടിന് സോഹാനയെ അവളുടെ അദ്ധ്യാപകനും സഹായികളും ചേർന്ന് അമ്മയുടെ കൺമുന്നിൽ വച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ സോഹാനയുടെ പിതാവ് ദിലീപ് കുമാർ പോലീസിൽ പരാതി നൽകി. വിവാഹിതയായെന്നും നിർബന്ധിച്ച് മതംമാറ്റിയെന്നും പറയുന്ന സോഹാനയുടെ വീഡിയോ ഇതിനിടെ വീട്ടുകാർക്ക് ലഭിച്ചു. ഇതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം സോഷ്യൽമീഡിയയിൽ ചർച്ചയാകുകയും പോലീസ് നടപടിയുടെ ഭാഗമായി അഞ്ച് ദിവസത്തിനുള്ളിൽ സോഹാനയെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

നിർബന്ധിച്ചാണ് ഇസ്ലാമിലേക്ക് മതംമാറ്റിയതെന്നും മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതെന്നും കോടതിയിൽ വ്യക്തമാക്കിയ പെൺകുട്ടി തന്റെ മാതാപിതാക്കളോടൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കേസ് ജൂൺ 12ന് പരിഗണിക്കാമെന്ന് അറിയിച്ച കോടതി പെൺകുട്ടിയെ വനിതാ അഭയ കേന്ദ്രത്തിലേക്ക് അയക്കാൻ ഉത്തരവിട്ടു. സമാനമായ കേസുകളിൽ മുമ്പും പെൺകുട്ടികളെ രക്ഷിതാക്കളോടൊപ്പം വിടാൻ കോടതി വിസമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇതിനിടെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് പിതാവ് ദിലീപ് കുമാറിന്റെ കൈ പിടിച്ച് സോഹാന കരയുന്ന വീഡിയോയും വൈറലായിരുന്നു.

സോഹാന നേരിട്ട അതിക്രമത്തെക്കുറിച്ച് പാകിസ്താനിലെ പീപ്പിൾസ് പാർട്ടി പ്രതിനിധിയായ ലാൽ ചന്ദ് ഉക്രാനി സിന്ധ് നിയമസഭയിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനും നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതിനും ഒരു മതത്തിനും അധികാരമില്ല. ഇത് ക്രൂരമായ പ്രവൃത്തിയാണ്. എല്ലാ മതത്തെയും ബഹുമാനിക്കുന്നു. പക്ഷെ, നിർബന്ധിച്ച് ഒരാളുടെ മതത്തെ മാറ്റുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം നിയമസഭയിൽ ചൂണ്ടിക്കാട്ടി.

2022ലെ കണക്ക് പ്രകാരം ഇതരമതങ്ങളിലെ 124 പെൺകുട്ടികളെയാണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയത്. ഇതിൽ 81 പെൺകുട്ടികൾ ഹിന്ദുക്കളും 42 പേർ ക്രിസ്ത്യാനികളും ഒരു പെൺകുട്ടി സിഖ് മത വിശ്വാസിയുമായിരുന്നു. ഇതിൽ ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് സിന്ധ് പ്രവിശ്യയിലാണ്.

Tags: islamPakistanhinduCONVERSIONforced conversionsindh
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies