കഴിക്കുന്നെങ്കിൽ 'കടക്നാഥ്‌' കോഴി; ക്യാപ്റ്റൻ കൂളിന് പ്രിയം; അറിയാം കടക്‌നാഥ് കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കഴിക്കുന്നെങ്കിൽ ‘കടക്നാഥ്‌’ കോഴി; ക്യാപ്റ്റൻ കൂളിന് പ്രിയം; അറിയാം കടക്‌നാഥ് കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 07:43 pm IST
FacebookTwitterWhatsAppTelegram

കോഴി ഇറച്ചി ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. എന്നാൽ ഭൂരിപക്ഷം പേരും കഴിക്കുന്നത് കടകളിൽ നിന്നും വാങ്ങുന്ന ബ്രോയിലർ കോഴിയാണ്. ആരോ​ഗ്യത്തിന് നല്ലത് നാടൻ കോഴികളാണ്. ഇറച്ചിയിൽ മാത്രമല്ല, പോഷകസമൃദ്ധിയിൽ നാടൻ കോഴി മുട്ടയെ വെല്ലാൻ മറ്റൊരുൽപ്പന്നം വേറെയുമില്ല. വിവിധയിനം നാടൻ കോഴികളുണ്ട്. മുട്ടയ്‌ക്കും ഇറിച്ചിക്കും യോജിച്ചതാണ് നാടൻ കോഴിയിനങ്ങൾ. തലശേരി, തിത്തിരിക്കാഴികൾ, നേക്കഡ് നെക്ക്, കടക്ക്നാഥ്, അസീൽ, നിക്കോബാറി, മിറി എന്നിവയാണ് ഇന്ത്യയിൽ കണ്ടുവരുന്ന പ്രധാന നാടൻ കോഴിയിനങ്ങൾ. ഇതിൽ ഏറെ പ്രസിദ്ധി നേടിയ ഇനമാണ് ‘കടക്നാഥ്‌’ അല്ലെങ്കിൽ ‘കാലാമഷി’ എന്ന് വിളിപേരുള്ള കരിങ്കോഴി.

കരിങ്കോഴി കേരളത്തിൽ നിന്നുള്ള ഇനമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ അത് തെറ്റാണ്. കരിങ്കോഴിയുടെ ഉത്ഭവം മദ്ധ്യപ്രദേശിലാണ്. ഝബുവ ജില്ലയിൽ നിന്നുള്ള ഈ കോഴിക്ക് 2018-ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ലഭിച്ചിട്ടുണ്ട്. ഉയർന്ന പോഷകമൂല്യമാണ് ഇവയ്‌ക്ക് ഡിമാന്റ് വർദ്ധിക്കാൻ കാരണം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്റെ റാഞ്ചി ഫാമുകൾക്കായി 2,000 കടക്‌നാഥ് കോഴിക്കുഞ്ഞുങ്ങളെ കഴിഞ്ഞ വർഷം ഓർഡർ ചെയ്തിരുന്നു. ഇതിൽ നിന്നു തന്നെ പ്രോട്ടീൻ സമ്പുഷ്ടമായ കടക്‌നാഥിന്റെ ജനപ്രീതി മനസ്സിലാക്കാം.

ബ്രോയിലറുകളുടെ മാംസവുമായി താരതമ്യപ്പെടുത്തുമ്പോൾ കടക്‌നാഥിന്റെ മാംസത്തിൽ താരതമ്യേന ഉയർന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മാത്രമല്ല കൊഴുപ്പും ഈർപ്പവും കുറവുമാണ്. കടക്‌നാഥ് കോഴിയിറച്ചിയിൽ 11 അമിനോ ആസിഡും ബ്രോയിലർ ഇറച്ചിക്കോഴിയിൽ 3 അമിനോ ആസിഡുമാണ് ഉള്ളത്. ബ്രോയിലർ ഇറച്ചിക്കോഴിയുടെ മാംസത്തേക്കാൾ ഉയർന്ന ആന്റിഓക്‌സിഡന്റ് ശേഷിയും കരിങ്കോഴിയിലുണ്ട്. വൈറ്റമിൻ ബി1, ബി2, ബി6, ബി12 എന്നിവയും ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ അളവ് 25 ശതമാനത്തിൽ കൂടുതലാണ്. കൊഴുപ്പ് ശതമാനം 0.73-1.05 വും കൊളസ്ട്രോൾ 184.75mg/100g ഉം ആണ്.

കടക്നാഥ് കോഴിയുടെ ആരോഗ്യ ഗുണങ്ങൾ

ഹീമോഗ്ലോബിന്റെ എണ്ണം വർദ്ധിപ്പിക്കുന്നു: കടക്നാഥ് കോഴിയിറച്ചിയിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ ഹീമോഗ്ലോബിൻ വർദ്ധിക്കും. കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് ഉള്ള സ്ത്രീകൾക്ക് കടക്നാഥ് കഴിക്കുന്നത് ഗുണം ചെയ്യും. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.സാധാരണ ചിക്കനേക്കാൾ പത്തിരട്ടി ഇരുമ്പ് ഈ ചിക്കൻ പ്രദാനം ചെയ്യുന്നു.

കാഴ്ച മെച്ചപ്പെടുത്തുന്നു: കടക്നാഥിൽ ധാരാളം കാർനോസിൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കാഴ്ചയ്‌ക്ക് ഗുണം ചെയ്യുന്ന ഒരു ആന്റിഓക്‌സിഡന്റ് ആണ്. ‘കാർനോസിൻ’ എന്ന ആന്റിഓക്‌സിഡന്റ് കാഴ്ച ശക്തിക്ക് ഗുണകരമാണ്. മാക്യുലർ ഡീജനറേഷനെ ഇവ തടയുന്നു.

ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു: വിദഗ്ധരുടെ അഭിപ്രായത്തിൽ ഹൃദ്രോഗ സാധ്യത കുറയ്‌ക്കാനും കടക്നാഥിന് കഴിയും. ചിക്കനിൽ കൊളസ്‌ട്രോൾ കുറവായതിനാൽ കൊളസ്‌ട്രോൾ നിക്ഷേപത്തിൽ നിന്ന് ധമനികളെ സംരക്ഷിക്കുന്നു. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ ഹൃദ്രോഗികൾക്ക് അനിയോജ്യമായ ഭക്ഷണമാണിത്. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് ആന്റി-ഇൻഫ്ലമേറ്ററിയാണ്. അതിനാൽ കടക്നാഥ് ഇറച്ചി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നു.

കടക്നാഥ് മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ: മാംസം പോലെ തന്നെ കടക്‌നാഥിന്റെ മുട്ടയും പോഷക സമൃദ്ധമാണ്. ഈ മുട്ടകൾ പ്രോട്ടീനിന്റെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ്, മാത്രമല്ല കൊഴുപ്പ് കുറവാണ്. 100 ഗ്രാം മുട്ടയിൽ 11.67 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാൽ ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് കടക്നാഥ് മുട്ട മികച്ച ഭക്ഷണമാണ്. നെഫ്രൈറ്റിസ്, തലവേദന, ആസ്ത്മ എന്നിവയ്‌ക്കും ഇതിന്റെ മുട്ട ഗുണം ചെയ്യും.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies