സ്റ്റാർ ഫ്രൂട്ട് എന്ന ചതുരപ്പുളി; അറിയുമോ ഇവയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്റ്റാർ ഫ്രൂട്ട് എന്ന ചതുരപ്പുളി; അറിയുമോ ഇവയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 10:32 pm IST
FacebookTwitterWhatsAppTelegram

പഴങ്ങളും പച്ചക്കറികളും ദിവസവും നന്നായി കഴിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ നിർദ്ദേശിക്കുന്നത്. മാമ്പഴവും ഓറഞ്ചും മുന്തിരിയുമെല്ലാം കഴിക്കുന്നവരാണ് മിക്കവരും. എന്നാൽ, ഇവ മാത്രമല്ല പഴങ്ങൾ. ആരോ​​ഗ്യ ​ഗുണങ്ങളേറെയുള്ള പഴങ്ങൾ ധാരാളമുണ്ട്. മിക്കവയും നമ്മൾ കഴിച്ചിട്ടില്ല എന്നുമാത്രമല്ല, കണ്ടിട്ടും കേട്ടിട്ടും കൂടിയില്ല. അത്തരത്തിൽ അപൂർവ്വം പേർ മാത്രം കഴിക്കുന്ന ഒരു പഴമാണ് സ്റ്റാർ ഫ്രൂട്ട് എന്നറിയപ്പെടുന്ന കാരമ്പോള അഥവാ ചതുരപ്പുളി. മധുരവും പുളിയും സമ്മിശ്രമായ ഒരു ഫലമാണിവ. മഞ്ഞയും പച്ചയും നിറമുള്ള ഒരു നക്ഷത്രം പോലെ ഇവ കാണപ്പെടുന്നു.

ധാരാളം നാരുകൾ അടങ്ങിയ ചതുരപ്പുളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ഫോളേറ്റ്, പ്രോട്ടീൻ എന്നിവയും ഉണ്ട്. ഈ പഴത്തിൽ കലോറി കുറവാണ്. അതിനാൽ ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു. സ്റ്റാർ ഫ്രൂട്ട് സാധാരണ പോലെ കഴിക്കാം. അല്ലെങ്കിൽ സോസായോ ജാമായോ ജ്യൂസാക്കിയോ കഴിക്കാം. രക്തസമ്മർദ്ദം മുതൽ കൊളസ്ട്രോൾ വരെ ഇത് കഴിക്കുന്നതിലൂടെ നിയന്ത്രിക്കാം. ഈ പഴത്തിന്റെ ചില ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നമുക്ക് നോക്കാം.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു: സ്റ്റാർ ഫ്രൂട്ടിൽ പൊട്ടാസ്യവും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു.

ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കുക: ഉയർന്ന അളവിലുള്ള നാരുകളും സ്റ്റാർട്ട് ഫ്രൂട്ടിലെ മറ്റ് സസ്യ ഘടകങ്ങളും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കപ്പെടുന്നതിലൂടെ ഹൃദയത്തിന് ആരോ​ഗ്യം ലഭിക്കുന്നു.

ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു: ഈ പഴത്തിൽ വളരെ കുറച്ച് കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മാത്രമല്ല, ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനവും സാധ്യമാക്കും.

ചർമ്മത്തിനും മുടിക്കും നല്ലതാണ്: സ്റ്റാർ ഫ്രൂട്ടിൽ സൗന്ദര്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർദ്ധിപ്പിക്കും. വിറ്റാമിൻ സിയുടെ സാന്നിധ്യം ചർമ്മത്തിന് ഗുണം ചെയ്യും. വിറ്റാമിൻ ബി മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.

പ്രമേഹമുള്ളവർക്കും കഴിക്കാം: സ്റ്റാർ ഫ്രൂട്ട് എന്നത് പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ഒരു ഭക്ഷണം കൂടിയാണ്. പ്രമേഹരോഗികൾക്ക് മിതമായ അളവിൽ പഴങ്ങൾ കഴിക്കാം.

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies