ലക്നൗ: കാശിയിലെ ശ്രീ കാശി വിശ്വനാഥ് ധാമും കാലഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥന നടത്തുകയും ചെയ്തു. രാവിലെ 7 മണിക്ക് ശ്രീ കാശി വിശ്വനാഥ് ധാമിലെത്തി അനുഗ്രഹം തേടിയ ശേഷം അദ്ദേഹം കാശി കാലഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തുകയായിരുന്നു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ചയാണ് വാരാണസിയിലെത്തിയത്. ഹോട്ടല്‍ താജിൽ നടക്കുന്ന ജി-20 കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ വിദേശ പ്രതിനിധികളെയും യോഗി ആദിത്യനാഥ് കാണുകയും അവരോടൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.
Comments