ബെംഗളുരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കിയ മകൾ അറസ്റ്റിൽ. മുപ്പത്തിയൊൻപതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പോലീസ് പിടിയിലായത്. നാടിനെ ഞെട്ടിച്ച അരും കൊല നടന്നത് യുവതിയുടെ ഫ്ലാറ്റിലാണ്. ശേഷം അവർ തന്നെ അമ്മയുടെ മൃതദേഹം സ്യൂട്ട്കേസിൽ നിറച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്നു.സംഭവത്തിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അമ്മയുമായുള്ള വഴക്കിനിടയിൽ കൊലപ്പെടുത്തിയെന്നാണ് യുവതി നൽകിയ മൊഴി.
യുവതി വിവാഹിതയാണ്. കൃത്യം നടക്കുന്ന സമയത്ത് ഭർത്താവ് ഫ്ലാറ്റിലുമുണ്ടായിരുന്നില്ല. യുവതിയുടെ ഭർത്താവിന്റെ അമ്മ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. പക്ഷേ, മുറിക്കുള്ളിൽ വച്ച് കൊലപാതകം നടന്നതിനാൽ അവർ അറിഞ്ഞിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
Comments