തിരുവനന്തപുരം: സംസ്ഥാനത്തെ കായിക രംഗത്ത് മുന്നേറ്റത്തിന് ഒരുങ്ങി കേരള സ്പോർട്സ് അസോസിയേഷൻ മെംബേർസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, പരിശീലനം, കായിക ഉപകരണങ്ങളുടെ നിർമ്മാണം തുടങ്ങി നിരവധി പദ്ധതികളാണ് അസോസിയേഷൻ ആസൂത്രണം ചെയ്യുന്നത്.
‘റൈസിംഗ് സ്റ്റാർസ്’ എന്ന പദ്ധതിയിലൂടെ കുറഞ്ഞ ചിലവിൽ കായാകോപകരണങ്ങൾ താരങ്ങൾക്ക് ലഭ്യമാകും. ഇതിനായി 100 സ്റ്റോറുകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
Comments