പഞ്ചായത്ത് മെമ്പർ എംഡിഎംഎ നൽകി ബാലനെ പീഡിപ്പിച്ച കേസ്; മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി അറസ്റ്റിൽ; മൂളിയാർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം വരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചായത്ത് മെമ്പർ എംഡിഎംഎ നൽകി ബാലനെ പീഡിപ്പിച്ച കേസ്; മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി അറസ്റ്റിൽ; മൂളിയാർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 08:18 pm IST
Facebook
Twitter
WhatsAppTelegram

കാസർഗോഡ്: എംഡിഎംഎ നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കാസർഗോഡ് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ്‌ കുഞ്ഞിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തൈസീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് സംഭവം. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് 14-കാരനെ പീഡിപ്പിച്ചത്. മുളിയാർ പഞ്ചായത്ത് (പൊവ്വൽ) രണ്ടാംവാർഡിൽനിന്നുള്ള അംഗമാണ് പ്രതി . മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വൽ കോട്ടയ്‌ക്കു സമീപത്തെ തൈസീറിന് (29) എതിരെയും കേസെടുത്തിരുന്നു. മെയ് 20 ശനിയാഴ്ച വൈകിട്ടാണ് പരാതിക്കാരനായ കുട്ടി രക്ഷിതാക്കൾക്കൊപ്പം ആദൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.മെയ്‌ 21നാണ് ആദൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഒന്നാം പ്രതി മുഹമ്മദ് കുഞ്ഞി മുസ്‌ലിം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്. രണ്ടാം പ്രതി തൈസീർ മുസ്‌ലിം ലീഗ് സജീവ് പ്രവർത്തകനാണ്. എംഡിഎംഎ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത്‌ സംബന്ധിച്ച്‌ രണ്ട് പരാതികളാണ് വിദ്യാർഥി പൊലീസിന്‌ നൽകിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ച പോലീസ് ഏതാണ് ദിവസങ്ങൾക്കകം തൈസീറിനെ പിടികൂട്ടുകയായിരുന്നു.
മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട് .ഇതേപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയത്തിന് നീക്കം

15 വാർഡുകളുള്ള മുളിയാർ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതവും ബി.ജെ.പി.ക്ക് ഒരംഗമുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അംഗം നിഷ്പക്ഷത പാലിച്ചു. അപ്പോൾ സി.പി.എമ്മിലെ പി.വി. മിനി നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ എ. ജനാർദനനെയും നറുക്കെടുപ്പിലൂടെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. യു.ഡി.എഫ്. പഞ്ചായത്ത് അംഗമായ എസ്.എം. മുഹമ്മദ് കുഞ്ഞി പോക്സോ കേസിൽ പ്രതിയായ സാഹചര്യത്തിൽ ഇവിടെ അവിശ്വാസത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.
പോക്സോ കേസായതിനാൽ അറസ്റ്റിലായാൽതന്നെ സാധാരണ 60 ദിവസമെങ്കിലും റിമാൻഡിൽ കഴിയേണ്ടിവരും എന്താണ് അവസ്ഥ.മുഹമ്മദ് കുഞ്ഞിക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ അവിശ്വാസപ്രമേയം പാസാകാനാണ് സാധ്യത.

 

Tags: poscomdma
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies