രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറമേ അഞ്ച് മണ്ഡപങ്ങൾ; ഒന്നാം നിലയുടെ നിർമ്മാണം ജൂൺ അവസാനത്തോടെ? പുതിയ വിവരങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറമേ അഞ്ച് മണ്ഡപങ്ങൾ; ഒന്നാം നിലയുടെ നിർമ്മാണം ജൂൺ അവസാനത്തോടെ? പുതിയ വിവരങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 06:57 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മൂന്ന് നിലകളുള്ള രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണം ജൂൺ അവസാനത്തോടെ ആരംഭിക്കാൻ സാദ്ധ്യത. താഴത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

താഴത്തെ നിലയുടെ മിനുക്കുപണികൾ നടക്കുകയാണെന്നും ഈ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറോടെ പൂർത്തീകരിക്കുമെന്നും ട്രസ്റ്റ് അംഗം പറഞ്ഞു. 380 അടി നീളവും 250 അടി വീതിയുമുള്ള ക്ഷേത്രമാണ് അയോദ്ധ്യയിൽ ഉയരുന്നത്. 20 അടിയിൽ പരന്ന് കിടക്കുന്ന ശ്രീകോവിലാണ്  ക്ഷേത്രത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുക.

160 തൂണുകൾ ഉപയോഗിച്ചാണ് താഴെത്തെ നിലയുടെ നിർമ്മാണം. നാഗൗർ ജില്ലയിൽ നിന്നുള്ള വെള്ള മക്രാന മാർബിൾ, രാജസ്ഥാനിലെ ബാർസി പഹാർപൂരിൽ നിന്നുള്ള പിങ്ക് മണൽക്കല്ല് എന്നിവ ഉപയോഗിച്ചാണ് താഴെത്തെ നില യാഥാർത്ഥ്യമാക്കിയത്. ക്ഷേത്രത്തിന്റെ തറയിലും മക്രാന മാർബിൾ ഉപയോഗിക്കുമെന്നാണ് വിവരം. പ്രധാന ക്ഷേത്രത്തിന് പുറമേ ഗുഢ് മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നീ അഞ്ച് മണ്ഡപങ്ങളാണ് ക്ഷേത്രത്തിനുള്ളത്. 34 അടി വീതിയും 32 അടി നീളവുമാണ് മണ്ഡപങ്ങളുടെ താഴികക്കുടത്തിന്റെ വലുപ്പം- ട്രസ്റ്റ് അംഗം വിശദീകരിച്ചു.

380 അടി നീളവും 250 അടി വീതിയും; തേക്കിൻ തടിയിൽ നിർമ്മിച്ച 45 തൂണുകൾ; നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ …..

സിംഗ് ദ്വാറിൽ നിന്നാകും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. തുടർന്ന് ഭക്തർ ആദ്യമെത്തുക നൃത്യ മണ്ഡപത്തിലേക്കാകും. തുടർന്ന് മറ്റ് മണ്ഡപങ്ങളിലൂടെ ദർശനം നടത്തി ഗുഡ് മണ്ഡപം വഴി ദർശനം അവസാനിപ്പിക്കാവുന്നതാണ്. പ്രധാന ശ്രീകോവിലിൽ ക്ഷേത്ര പൂജാരികൾ മാത്രമാകും പ്രവേശിക്കുക. അടുത്ത വർഷം ആദ്യത്തോടെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ചെയ്യുമെന്ന് ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു. ജനുവരി 17-നും 24-നും ഇടയിലായിരിക്കുമിതെന്നാണ് വിവരം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ട് പ്രത്യേക ക്ഷണക്കത്തും ട്രസ്റ്റ് അയച്ചിട്ടുണ്ട്.

Tags: ram mandirram templeayodhya
ShareTweetSendShare

More News from this section

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies