ബ്രസ്സൽസ്: യുദ്ധത്തിൽ സർവ്വതും തകർന്ന് ബെൽജിയത്തിൽ അഭയാർത്ഥിയായി മാറിയ യുക്രൈൻ പൗരനെ തേടിയെത്തിയത് മഹാഭാഗ്യം. യുദ്ധം നാശം വിതച്ചതോടെ ഈ യുവാവ് യുക്രൈനിൽ എല്ലാം ഉപേക്ഷിച്ച് മറ്റൊരു ജീവിതം സ്വപ്നം കണ്ട് അഭായാർത്ഥിയായി ബെൽജിയത്തിൽ എത്തുകയായിരുന്നു. എന്നാലിപ്പോഴിതാ, ആ സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. ബെൽജിയത്തിൽ നിന്നും അഞ്ച് ലക്ഷം യൂറോയാണ് ലോട്ടറി സമ്മാനമായി യുക്രൈൻ സ്വദേശിക്ക് ലഭിച്ചിരിക്കുന്നത്. 4 കോടി 44 ലക്ഷം രൂപയില്‍ അധികം വരുന്ന മെഗാ സമ്മാനമാണിത്. ബെല്‍ജിയത്തില്‍ തന്റെ ജീവിതം തന്നെ മൊത്തം മാറുമെന്ന് ഇതോടെ യുവാവിന് ഉറപ്പായിരിക്കുകയാണ്.
ബെല്‍ജിയത്തില്‍ വെച്ച് വെറും അഞ്ച് യൂറോയുടെ സ്ക്രാച്ച് കാർഡ് ലോട്ടറിയാണ് യുവാവ് എടുത്തത്. ബെല്‍ജിയം നാഷണല്‍ ലോട്ടറിയുടെ ഭാഗമായ ടിക്കറ്റാണത്. കഴിഞ്ഞ മാസം താമസ സ്ഥലത്തിനടുത്തുള്ള ഒരു ഗ്യാസ് സ്റ്റേഷനിലിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. ഒരിക്കല്‍ പോലും ഇത് തനിക്ക് ഇത്ര വലിയൊരു സമ്മാനം നേടി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് പറയുന്നു.
വൻ തുക ലോട്ടറി സമ്മാനമായി ലഭിച്ചിട്ടും സന്തോഷിക്കാനും ആഘോഷിക്കാനുമുള്ള സാഹചര്യമില്ലെന്നാണ് യുവാവ് പറയുന്നത്. നാട്ടില്‍ യുദ്ധം നടക്കുകയാണ്. ഒരു അഭയാര്‍ത്ഥി ജീവിതം നയിക്കുന്ന തനിക്ക് എങ്ങനെയാണ് സന്തോഷിക്കാന്‍ സാധിക്കുകയെന്നും യുവാവ് ചോദിക്കുന്നു. സന്തോഷിക്കാന്‍ അധികം സാധിക്കാത്ത കഠിനമായ കാലഘട്ടമാണിത്. കാരണം തന്റെ രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ എങ്ങനെയാണ് സന്തോഷിക്കേണ്ടതെന്നും യുവാവ് ചോദിക്കുന്നുണ്ട്.
അതേസമയം ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇയാൾക്ക് ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു. തന്നെ ബെല്‍ജിയത്തിലേക്ക് പോകാന്‍ സഹായിച്ച എല്ലാവര്‍ക്കുമായി വലിയൊരു പാര്‍ട്ടി നടത്താനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഈ പണം കൊണ്ട് സ്വന്തം നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ഈ യുവാവ്.
യുക്രൈന് അഭയാര്‍ത്ഥിയായ യുവാവ് തന്റെ വ്യക്തി വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ബെല്‍ജിയം ലോട്ടറി നിയമപ്രകാരം ജേതാക്കളുടെ വിവരങ്ങള്‍ പരസ്യമാക്കാറുമില്ല. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള യുവാവ് ഒരു വര്‍ഷത്തോളമായി ബെല്‍ജിയത്തിലാണ് താമസിക്കുന്നത്.
Comments