യുദ്ധത്തിൽ സർവ്വതും നഷ്ടമായി; അഭയാർത്ഥിയായി ബെൽജിയത്തിലേക്ക്: യുക്രൈന്‍ പൗരന്റെ ജീവിതത്തില്‍ മഹാഭാ​ഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധത്തിൽ സർവ്വതും നഷ്ടമായി; അഭയാർത്ഥിയായി ബെൽജിയത്തിലേക്ക്: യുക്രൈന്‍ പൗരന്റെ ജീവിതത്തില്‍ മഹാഭാ​ഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 08:45 am IST
FacebookTwitterWhatsAppTelegram

ബ്രസ്സൽസ്: യുദ്ധത്തിൽ സർവ്വതും തകർന്ന് ബെൽജിയത്തിൽ അഭയാർത്ഥിയായി മാറിയ യുക്രൈൻ പൗരനെ തേടിയെത്തിയത് മഹാഭാ​ഗ്യം. യുദ്ധം നാശം വിതച്ചതോടെ ഈ യുവാവ് യുക്രൈനിൽ എല്ലാം ഉപേക്ഷിച്ച് മറ്റൊരു ജീവിതം സ്വപ്നം കണ്ട് അഭായാർത്ഥിയായി ബെൽജിയത്തിൽ എത്തുകയായിരുന്നു. എന്നാലിപ്പോഴിതാ, ആ സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. ബെൽജിയത്തിൽ നിന്നും അഞ്ച് ലക്ഷം യൂറോയാണ് ലോട്ടറി സമ്മാനമായി യുക്രൈൻ സ്വദേശിക്ക് ലഭിച്ചിരിക്കുന്നത്. 4 കോടി 44 ലക്ഷം രൂപയില്‍ അധികം വരുന്ന മെഗാ സമ്മാനമാണിത്. ബെല്‍ജിയത്തില്‍ തന്റെ ജീവിതം തന്നെ മൊത്തം മാറുമെന്ന് ഇതോടെ യുവാവിന് ഉറപ്പായിരിക്കുകയാണ്.

ബെല്‍ജിയത്തില്‍ വെച്ച് വെറും അഞ്ച് യൂറോയുടെ സ്ക്രാച്ച് കാർഡ് ലോട്ടറിയാണ് യുവാവ് എടുത്തത്. ബെല്‍ജിയം നാഷണല്‍ ലോട്ടറിയുടെ ഭാഗമായ ടിക്കറ്റാണത്. കഴിഞ്ഞ മാസം താമസ സ്ഥലത്തിനടുത്തുള്ള ഒരു ഗ്യാസ് സ്റ്റേഷനിലിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. ഒരിക്കല്‍ പോലും ഇത് തനിക്ക് ഇത്ര വലിയൊരു സമ്മാനം നേടി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവാവ് പറയുന്നു.

വൻ തുക ലോട്ടറി സമ്മാനമായി ലഭിച്ചിട്ടും സന്തോഷിക്കാനും ആഘോഷിക്കാനുമുള്ള സാഹചര്യമില്ലെന്നാണ് യുവാവ് പറയുന്നത്. നാട്ടില്‍ യുദ്ധം നടക്കുകയാണ്. ഒരു അഭയാര്‍ത്ഥി ജീവിതം നയിക്കുന്ന തനിക്ക് എങ്ങനെയാണ് സന്തോഷിക്കാന്‍ സാധിക്കുകയെന്നും യുവാവ് ചോദിക്കുന്നു. സന്തോഷിക്കാന്‍ അധികം സാധിക്കാത്ത കഠിനമായ കാലഘട്ടമാണിത്. കാരണം തന്റെ രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ എങ്ങനെയാണ് സന്തോഷിക്കേണ്ടതെന്നും യുവാവ് ചോദിക്കുന്നുണ്ട്.

അതേസമയം ഈ പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇയാൾക്ക് ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നു. തന്നെ ബെല്‍ജിയത്തിലേക്ക് പോകാന്‍ സഹായിച്ച എല്ലാവര്‍ക്കുമായി വലിയൊരു പാര്‍ട്ടി നടത്താനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഈ പണം കൊണ്ട് സ്വന്തം നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ഈ യുവാവ്.

യുക്രൈന്‍ അഭയാര്‍ത്ഥിയായ യുവാവ് തന്റെ വ്യക്തി വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. ബെല്‍ജിയം ലോട്ടറി നിയമപ്രകാരം ജേതാക്കളുടെ വിവരങ്ങള്‍ പരസ്യമാക്കാറുമില്ല. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള യുവാവ് ഒരു വര്‍ഷത്തോളമായി ബെല്‍ജിയത്തിലാണ് താമസിക്കുന്നത്.

Tags: belgiumUKRINE
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies