ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും; ഗുജറാത്ത് തീരത്തുനിന്നും 20,000 പേരെ മാറ്റിപ്പാർപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും; ഗുജറാത്ത് തീരത്തുനിന്നും 20,000 പേരെ മാറ്റിപ്പാർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 10:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ഗുജറാത്തിലെ സൗരാഷ്‌ട്ര-കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായി കരതൊട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാറ്റ് കരതൊടുന്നതോടെ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാകും കാറ്റ് വീശുക. ഇതിന് മുന്നോടിയായി ഗുജറാത്ത് തീരത്തുനിന്നും ഇരുപതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

കച്ചിൽ നിന്നുമാണ് ഏറ്റവും അധികം പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചത്. 6,786 പേരെയാണ് ഇവിടെ നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്. ദ്വാരകയിൽ നിന്ന് 4,820 ആളുകളെയും രാജ്‌കോട്ടിൽ നിന്നും 4031 പേരെയും മോർബിയിൽ നിന്നും 2,000 പേരെയും ജാംനഗറിൽ നിന്നും 1500 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അപകടം പൂർണമായും ഒഴിവാക്കി തരണം ചെയ്യുകയാണ് ലക്ഷ്യമെന്നും ചുഴലിക്കാറ്റിനെ നേരിടുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ദുരന്തനിവാരണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ളതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേൽ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്റ്റ്ഗാർഡും കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യസേവനങ്ങളും മുടങ്ങാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഇടങ്ങളിലായി കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഗുജറാത്ത്, തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ, എന്നിവിടങ്ങളിലേയ്‌ക്ക് എൻഡിആർഎഫ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള തിരുന്നൽവേലി-ജാംനഗർ എക്‌സ്പ്രസ് ഉൾപ്പെടെ ഗുജറാത്തിൽ 69 ട്രെയിനുകൾ റദ്ദാക്കി.

Tags: Gujaratcyclone
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies