ജോണി ഡെപ്പിന് ഒരു മില്യൺ നഷ്ടപരിഹാരം നൽകി ആംബർ ഹേഡ്: പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡെപ്പ്: നിയമയുദ്ധങ്ങൾക്ക് പിന്നാലെ സിനിമയിൽ സജീവമായി ആരാധകരുടെ ജാക്‌സ്പാരോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജോണി ഡെപ്പിന് ഒരു മില്യൺ നഷ്ടപരിഹാരം നൽകി ആംബർ ഹേഡ്: പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡെപ്പ്: നിയമയുദ്ധങ്ങൾക്ക് പിന്നാലെ സിനിമയിൽ സജീവമായി ആരാധകരുടെ ജാക്‌സ്പാരോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 04:30 pm IST
d

d

FacebookTwitterWhatsAppTelegram

 

മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് ഒരു മില്യൺ ഡോളർ (8.2 കോടി) രൂപ നഷ്ടപരിഹാരം നൽകി മുൻഭാര്യയും നടിയുമായ ആംബർ ഹേഡ്.കഴിഞ്ഞ ജൂണിലാണ് കേസ് സംബന്ധിച്ച അന്തിമ വിധി വന്നത്. ഡെപ്പിന് ആംബർ 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഒടുവിൽ ഡിസംബറിൽ നടന്ന ഒത്തുതീർപ്പിൽ ഹേർഡ് ഒരു മില്യൺ ഡോളർ നൽകിയാൽ മതിയെന്ന് ഡെപ്പ് സമ്മതിച്ചു. ഈ പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ’ സീരീസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജോണി ഡെപ്പും ആംബർ ഹേഡും 2009 ൽ ദി റം ഡയറിയുടെ സെറ്റിലൂടെയാണ് കണ്ടുമുട്ടുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പ്രണയിച്ചു തുടങ്ങി. 2015 ൽ അവർ വിവാഹിതരായി. 2016-ൽ, ഹേർഡ് വിവാഹമോചനത്തിന് അപേക്ഷ നൽകി. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ഹേഡ് ആരോപിച്ചു. ഡെപ്പ് ആരോപണങ്ങൾ നിഷേധിച്ചു. 2017-ൽ വിവാഹമോചനം ലഭിക്കുന്നു.

2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഡിസ്നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ ഡെപ്പിനെ സിനിമകളിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നൽകുകയും ചെയ്തു. എന്നാൽ, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാൽ കോടതി അത് നിരസിക്കുകയായിരുന്നു. ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവ നടക്കുന്നതിനിടെ ഒരുപാട് നാടകീയ സംഭവങ്ങൾ കോടതിയിൽ അരങ്ങേറി. വിചാരണയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഒരു ഇടവേളയ്‌ക്ക് ശേഷം സിനിമയിൽ സജീവമാവുകയാണ് ഡെപ്പ്. ഫ്രാൻസിലെ രാജാവായിരുന്ന ലൂയി പതിനഞ്ചാമന്റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമ ‘ജാൻ ഡു ബാഹി’യാണ് ഡെപ്പിന്റെ ഏറ്റവും പുതിയ ചിത്രം. 76-ാം കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.പ്രദർശനത്തിന് ശേഷം പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് ഏഴു മിനിറ്റോളം കൈയ്യടിച്ച് ഡെപ്പിനോടുള്ള ആദരവ് പ്രകടിപ്പിച്ചിരുന്നു.

 

 

Tags: casedefamation
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies