ഹാർദ്ദിക്കിനെ ടെസ്റ്റിലേക്ക് തിരികെ വിളിക്കും: ജയ്‌സ്വാളും തിലക് വർമ്മയും റിങ്കു സിംഗും ടിട്വന്റിയിൽ; രഹാനയും സഞ്ജുവും ജിതേഷും ഏകദിനത്തിൽ; വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണികളേറെയെന്ന് റിപ്പോർട്ട്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹാർദ്ദിക്കിനെ ടെസ്റ്റിലേക്ക് തിരികെ വിളിക്കും: ജയ്‌സ്വാളും തിലക് വർമ്മയും റിങ്കു സിംഗും ടിട്വന്റിയിൽ; രഹാനയും സഞ്ജുവും ജിതേഷും ഏകദിനത്തിൽ; വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ അഴിച്ചുപണികളേറെയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 01:58 pm IST
ind

ind

Facebook
Twitter
WhatsAppTelegram

 

മുംബൈ; സിനിയർ താരങ്ങളുടെ മോശം പ്രകടനവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിയും ടീം ഇന്ത്യയെ നിർത്തിയിരിക്കുന്നത് സമാനതകളില്ലാത്ത വിമർശനങ്ങൾക്ക് നടുവിലാണ്. ഇത് മുഖവിലയ്‌ക്കെടുത്ത് തന്നെ വരുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുവതാരങ്ങൾ കൂടുതൽ അവസരം നൽകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനൊപ്പം ചെന്നൈയ്‌ക്കായും ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലും മികച്ച പ്രകടനം നടത്തിയ രഹാനയ്‌ക്ക് ടെസ്റ്റിലും ഏകദിനത്തിലും ഇടം കിട്ടിയേക്കും. എന്നാൽ ഉമേഷ് യാദവിന്റെയും ചേതശ്വർ പൂജാരയുടെയും സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം.

ഐപിഎല്ലിൽ വലിയ പ്രകടനങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഏകദിനത്തിൽ ശ്രേയസ് ഐയ്യർക്ക് പകരമായി സഞ്ജു സാസണെ പരിഗണിച്ചേക്കും. ഇതിനൊപ്പം പഞ്ചാബിന്റെ ഇടംകൈയ്യം ബാറ്റർ ജിതേഷ് ശർമ്മയും ഏകദിനത്തിലേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.ഈ വർഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ കളിച്ച സഞ്ജുവിന് പരിക്കുമൂലം പുറത്തുപോവേണ്ടി വന്നിരുന്നു. കെ എൽ രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.

ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവച്ച ജയ്‌സ്വാളും തിലക് വർമ്മയും റിങ്കു സിംഗും ടിട്വന്റയിൽ അരങ്ങേറിയേക്കും. പേസർ മുകേഷ് കുമാറിനും അവസരം ലഭിച്ചേക്കും. ടെസ്റ്റിൽ ഹാർദ്ദിക്കിനെ തിരികെ കൊണ്ടുവരാനും ഐപിഎല്ലിനുശേഷം കൗണ്ടി ക്രിക്കറ്റിൽ കെന്റിനായി കളിക്കുന്ന ഇടം കൈയൻ പേസർ അർഷ്ദീപ് സിംഗിന് ടെസ്റ്റ് ടീമിലേക്ക് സെലക്ടർമാർ പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദിന ടിട്വന്റി ടീമിലേക്ക് ഉമ്രാനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറിയ ഉമ്രാൻ മാലിക് ഇതുവരെ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകിദനവും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ കളിക്കുക. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിൻഡ്‌സർ പാർക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20ന് ക്യൂൻസ് പാർക്ക് ഓവലിൽ തുടങ്ങും. ഏകദിന പരമ്പര ജൂലൈ 27നും ടി20 പരമ്പര ഓഗസ്റ്റ് മൂന്നിനും തുടങ്ങും.

Tags: IndianTOURsquad
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies