കണ്ണൂർ: ട്രോളിംഗ് നിരോധനത്തിന് ശേഷം വള്ളങ്ങളിൽ ചാളമീൻ ചാകര. കണ്ണൂർ അഴീക്കോട് നിന്ന് മത്സബന്ധനത്തിന് പോയ വള്ളങ്ങൾക്കാണ് ചാകര കിട്ടിയത്. ഒരു വളളത്തിൽ മാത്രം 30 ലക്ഷത്തോളം രൂപയുടെ ചാളയാണ് ലഭിച്ചത്. കൂടാതെ ഇതേ നിരക്കിൽ മറ്റു പല മത്സ്യത്തൊഴിലാളികൾക്കും ചാകര ലഭിച്ചു. ട്രോളിങ് നിരോധനം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് വള്ളങ്ങൾ മീൻ പിടിക്കാൻ പോകുന്നതും.
അതേസമയം, കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശമുണ്ട്. ഇന്നും നാളെയും കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
Comments