കൃത്തികയും കാർത്തിക്കും വേണ്ട; നൈലയും ലിയോയും മതി; തിരുവനന്തപുരം മൃഗശാലയിൽ എത്തിയ പുതിയ സിംഹങ്ങൾക്ക് അറബി - ഗ്രീക്ക് പേരുകളിട്ട് മന്ത്രി ചിഞ്ചുറാണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃത്തികയും കാർത്തിക്കും വേണ്ട; നൈലയും ലിയോയും മതി; തിരുവനന്തപുരം മൃഗശാലയിൽ എത്തിയ പുതിയ സിംഹങ്ങൾക്ക് അറബി – ഗ്രീക്ക് പേരുകളിട്ട് മന്ത്രി ചിഞ്ചുറാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 11:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ എത്തിയ പുതിയ സിംഹങ്ങൾക്ക് പേരുകൾ മാറ്റി നൽകി മന്ത്രി ചിഞ്ചുറാണി. ആറു വയസ്സുള്ള ഒരു പെൺസിംഹവും അഞ്ച് വയസ്സുള്ള ഒരു ആൺസിംഹവുമാണ് പുതിയതായി മൃഗശാലയിൽ എത്തിയത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം അഞ്ചാം തിയതിയാണ് രണ്ട് സിംഹങ്ങളേയും തിരുവനന്തപുരത്തെത്തിച്ചത്.

ആൺ സിംഹത്തിന്റെ പേര് കാർത്തിക്ക് എന്നും പെൺ സിംഹത്തിന്റെ പേര് കൃത്തിക എന്നും ആയിരുന്നു. കാർത്തിക് എന്നത് ശ്രീമുരുകന്റെ പര്യായമായ കാർത്തികേയൻ എന്ന വാക്കിന് സമാനമായ തമിഴ് വാക്കാണ്. സുബ്രഹ്മണ്യന്‍റെ (കാര്‍ത്തികേയന്‍റെ) വളര്‍ത്തമ്മമാരായ ആറപ്സരസ്സുകള്‍ക്ക് പൊതുവായ നാമമാണ് കൃത്തിക. എന്നാൽ ആ പേരുകൾ മന്ത്രി ചിഞ്ചുറാണി മാറ്റി ഇടുകയാണ് ഉണ്ടായത്. ആൺസിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നുമാണ് അവർ പേരിട്ടിരിക്കുന്നത്. ‘നൈല’ എന്നത് അറബിക് വാക്കാണ്. വിജയിച്ചവൾ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ലിയോ എന്നത് ഗ്രീക്ക് പദമാണ്. സിംഹം എന്നാണ് ഈ വാക്കിന്റെ അർത്ഥം.സിംഹത്തിന്റെ ശാസ്ത്രീയനാമവും ‘പാന്തേറ ലിയോ’ എന്നാണ്.

വ്യാഴാഴ്ച രാവിലെ 11.15-ഓടെ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന തുറസ്സായ കൂടിന്റെ പരിസരത്തേക്ക് ബഗ്ഗി കാറിൽ മന്ത്രിയെത്തി.ആദ്യമെത്തിയത് കാർത്തിക്ക് എന്ന ആൺസിംഹത്തെ പാർപ്പിച്ചിരിക്കുന്ന കൂടിനടുത്തേക്കാണ്. 11.25-ഓടെ ആദ്യ കൂട് തുറന്നു. “കാർത്തിക്ക് ” ഉടൻ പുറത്തുചാടി മുകളിലേക്ക് ഓടി. മന്ത്രി ലിയോയെന്നന്നു ഉറക്കെ വിളിച്ചു. പിന്നീട് കൃത്തിക എന്ന പെൺസിംഹത്തെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലെത്തി. തുറന്നുവിട്ടതോടെ കൃത്തികയെ നൈലയെന്നും മന്ത്രി വിളിച്ചു. എല്ലാ ജീവികൾക്കും പേരുവേണമെന്നും അവ അതിൽ അറിയപ്പെടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.സ്വന്തമായാണ് പേര് കണ്ടെത്തിയത് എന്ന് മന്ത്രി പിന്നീട് പറഞ്ഞു. അപ്പോഴും കാർത്തിക് , കൃത്തിക എന്നീ പേരുകൾ ലിയോ ,നൈല എന്നിങ്ങിനെ മാറ്റിയതെന്തിന് എന്ന് മന്ത്രി പറഞ്ഞില്ല.

മൂന്ന് മാസത്തെ ക്വാറൻൈ പൂർത്തിയാക്കിയ സിംഹങ്ങൾ പൂർണ ആരോഗ്യവാൻമാരാണ്. ഇനിയും സിംഹങ്ങൾക്ക് 20 ദിവസത്തെ ക്വാറന്റൈൻ കൂടി പൂർത്തിയാക്കാനുണ്ട്. നിലവിൽ തുറസ്സായ ഇടങ്ങളിലാണ് ഇവ തുടരുന്നത്. പുതിയതായി എത്തിയ അതിഥികൾ കൊച്ചുകുട്ടികൾക്കുൾപ്പടെ പുത്തൻ അനുഭവം ആയി മറിയിരിക്കുകയാണ്.

സിംഹങ്ങൾക്കൊപ്പം കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളുടെയും എമു പക്ഷികളുടെയും ക്വാറന്റൈൻ പൂർത്തിയായിട്ടുണ്ട്. ഇവയുടെയും ആരോഗ്യം തൃപ്തികരമാണ്. ഇവിടെ എത്തിച്ച ഹനുമാൻ കുരങ്ങുകളിൽ ഒന്ന് ചാടിപ്പോവുകയിരുന്നു. മ്യൂസിയം പരിസരത്തുള്ള മരത്തിൽ കയറിസ ഇരിക്കുന്ന കുരങ്ങ് ഇതുവരെ താഴെ ഇറങ്ങാൻ കൂട്ടാക്കിയിട്ടില്ല.

Tags: namekerala
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies