ഇന്തോനേഷ്യൻ ഓപ്പണിൽ കുതിപ്പ് തുടർന്ന് എച്ച്.എസ് പ്രണോയ്. ജപ്പാൻ താരം കോഡായി നരോക്കയെ നേരിട്ടുള്ള സെറ്റുകൾക്കാണ് മലയാളി താരം തോൽപ്പിച്ചത് (21-18,21-16). സ്വാസ്തിക്- ചിരാഗ് സഖ്യവും സെമിയിൽ കടന്നു. ഇന്തോനേഷ്യൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഇന്ത്യൻ സഖ്യത്തിന്റെ കുതിപ്പ്.
അതേസമയം ചൈനീസ് താരത്തോട് പൊരുതി കീഴടങ്ങുകയായിരുന്നു ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് കിടമ്പി ശ്രീകാന്ത് .ഒരു മണിക്കൂർ ഒമ്പത് മിനിറ്റിൽ 14-21, 21-14, 12-21 എന്ന സ്‌കോറിനാണ് ശ്രീകാന്ത് തോറ്റത്. ഇടയ്‌ക്ക് ചൈനീസ് താരം പരിക്കിന് ചികിത്സ തേടിയെങ്കിലും അത് കളിയെ ബാധിച്ചില്ല.
ലോക പത്താം നമ്പർ താരമായ ലി ഷി ഫെംഗിനോടായിരുന്നു തോൽവി. ചൈനീസ് താരത്തോട് മുന്നിട്ട് നിന്നതിന് ശേഷമായിരുന്നു കീഴടങ്ങൽ.41 മിനിട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സ്വാസ്തിക്- ചിരാഗ് സഖ്യം ഇന്തോനേഷ്യൻ സഖ്യത്തെ തറപ്പറ്റിച്ച് വിജയം കൈയ്യെത്തിപ്പിടിച്ചത്.















