വളരെ ചെറിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്ന താരമാണ് കാജല്‍ അഗര്‍വാള്‍. തമിഴ്-തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം താരം നായികയായി തിളങ്ങി. ചുരുങ്ങിയ കാലംകൊണ്ട് അറുപതിലേറെ സിനിമകളില്‍ അഭിനയ മികവ് കാഴ്ചവെച്ച താരത്തിന് ആരാധകരും നിരവധിയാണ്. 2020-ല്‍ ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ സിനിമകളില്‍ നിന്നും താരം ചെറിയ ഒരു ഇടവേളയെടുത്തിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് വീണ്ടും താരം സിനിമകളില്‍ സജീവമാകുന്നത്. എന്നാല്‍ ഇപ്പോഴിതാ താരം സിനിമാരംഗത്ത് നിന്നും വീണ്ടും വിടവാങ്ങാനൊരുങ്ങുന്നു എ -ന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്.
ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2-വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചതോടെ കാജല്‍ അഗര്‍വാള്‍ സിനിമാ മേഖല വിടുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റുകളും അഭ്യൂഹങ്ങള്‍ സജീവമാക്കുന്നതിന് ഒരു പരിധി വരെ കാരണമാകുകയായിരുന്നു. താന്‍ ഏറ്റെടുത്ത കമ്മിറ്റ്‌മെന്റുകളെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി വിശ്രമിക്കുന്നുവെന്നും വ്യക്തമാക്കിയായിരുന്നു താരത്തിന്റെ ട്വീറ്റ്.
മകന്‍ നീലിനൊപ്പം ചെലവഴിക്കാനാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുമോ അതോ താല്‍ക്കാലികമായ ഇടവേളയാണോ താരം എടുക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 2004-ല്‍ സമീര്‍ കാര്‍ണികിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്യൂന്‍ ഹോ ഗയ നാ എന്ന ഹിന്ദി ചിത്രത്തില്‍ ഒരു ചെറുവേഷം അവതരിപ്പിച്ചാണ് കാജല്‍ അഗര്‍വാള്‍ സിനിമാ ലോകത്തേക്ക് ചുവടു വെയ്‌ക്കുന്നത്. പിന്നീട് 2007-ല്‍ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി. പിന്നീട് നിരവധി പ്രമുഖ താരങ്ങള്‍ക്കൊപ്പം താരം നായികാ വേഷത്തിലെത്തുകയായിരുന്നു.
Comments