ഇസ്ലാമാബാദ്: പാകിസ്താനിൽ ബസ് അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. ഇതിൽ അഞ്ച് പേർ സ്ത്രീകളും മൂന്ന് പേർ കുട്ടികളുമാണ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ലാഹോറിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസിൽ 34 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും രക്ഷാപ്രവർത്തക സംഘം സൂചന നൽകി.
Comments