മുഖത്തുനോക്കി വിമർശിച്ച് ചിരിപ്പിക്കുന്ന വ്യക്തി, ഒരു എന്റർടൈനർ തന്നെയാണ് ധ്യാൻ; ഒരു മണിക്കൂർ കൊണ്ട് നയൻതാരയെ പോലെയുളള ഒരു വലിയ താരത്തിന്റെ ഡേറ്റും ആയിട്ടാണ് വന്നത്; പ്രിയ സുഹൃത്തിനെ കുറിച്ച് അജൂ വർഗീസ്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുഖത്തുനോക്കി വിമർശിച്ച് ചിരിപ്പിക്കുന്ന വ്യക്തി, ഒരു എന്റർടൈനർ തന്നെയാണ് ധ്യാൻ; ഒരു മണിക്കൂർ കൊണ്ട് നയൻതാരയെ പോലെയുളള ഒരു വലിയ താരത്തിന്റെ ഡേറ്റും ആയിട്ടാണ് വന്നത്; പ്രിയ സുഹൃത്തിനെ കുറിച്ച് അജൂ വർഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 11:32 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ യുവ താരനിരകളിൽ ഏറ്റവും ജനപ്രീതിയുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളിലേക്കാൾ ഉപരി അഭിമുഖങ്ങളിലൂടെ പ്രേക്ഷക സ്വീകര്യത നേടിയ നടനാണ് ധ്യാൻ. സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യതയാണ് ധ്യാൻ നൽകുന്ന അഭിമുഖങ്ങൾക്ക് ലഭിക്കാറുള്ളത്. ഇവയെല്ലാം വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുള്ളതും.

സിനിമ മോഖലയിൽ നിന്നും ഒട്ടേറെ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്ന നടനാണ് ധ്യാൻ. താരത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടൻ അജൂ വർഗീസും. ധ്യാനിന്റെ ആദ്യ സംവിധാന സംരഭമായ ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായിരുന്നു അജു വർഗീസ്. ചിത്രത്തിൽ നിവിൻപോളിയുടെ നായികയായി എത്തിയത് നയൻതാരയായിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങളാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ധ്യാനിന്റെ കഥ പറയാനുള്ള കഴിവ് കൊണ്ടാണ് നയൻതാരയുടെ ഡേറ്റ് കിട്ടിയതെന്നാണ് അജൂ വർഗീസ് പറയുന്നത്.

അജു വർഗീസിന്റെ വാക്കുകൾ…

‘എപ്പോഴും എല്ലാ കാര്യങ്ങളിലും തമാശ കൊണ്ടുവരാൻ ഇഷ്ടമാണ് ധ്യാനിന്. നല്ല കഥപറച്ചിലുകാരനാണ്. അല്ലെങ്കിൽ നിങ്ങൾക്ക് തോന്നുന്നുണ്ടോ ഒരു മണിക്കൂർ കൊണ്ട് നയൻതാരയെ പോലെയുളള ഒരു വലിയ താരത്തിന്റെ ഡേറ്റും ആയിട്ട് വരുമെന്ന്. അത് ഈ കള്ളത്തരം ഉള്ളത് കൊണ്ടല്ലേ. അപ്പോൾ പറഞ്ഞ കഥയേ അല്ല ലവ് ആക്ഷൻ ഡ്രാമയിലെ കഥ എന്നാണ് എനിക്ക് തോന്നുന്നത്. മാഡത്തിനോട് എന്തോ വലിയ പടമാണെന്നാണ് പറഞ്ഞിരുന്നത്. പാവം’- ചിരിച്ചുകൊണ്ട് അജു പറയുന്നു.

നയൻതാരയുമായി ഇന്നും ധ്യാനിന് നല്ല ബന്ധമാണുള്ളതെന്നും വേണമെങ്കിൽ ഇനിയും കഥ പറയാനുളള അവസരമൊക്കെ കിട്ടുമെന്നും അജു അഭിമുഖത്തിലൂടെ വ്യക്തമാക്കി. താൻ ലൊക്കേഷനുകളിൽ നിൽക്കുമ്പോൾ ആളുകൾ ധ്യാനിന്റെ വിശേഷങ്ങളാണ് തന്റെ അടുത്ത് വന്ന് ചോദിക്കാറുള്ളതെന്നും താരം പറഞ്ഞു. ‘ഞാൻ പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും നിൽക്കുമ്പോൾ പ്രേക്ഷകർ ധ്യാനിന്റെ വിശേഷങ്ങൾ ചോദിച്ച് വരാറുണ്ട്. അതിനുമാത്രം സിനിമകൾ ഒന്നും ചെയ്യാതെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയുന്നു എന്നത് ഒരു ഭാഗ്യം തന്നെയാണ്. ശരിക്കും ഒരു എന്റർടൈനർ തന്നെയാണ് ധ്യാൻ. ആരെയും വേദനിപ്പിച്ച് സംസാരിക്കാറില്ല. മുഖത്തുനോക്കി വിമർശിച്ച് ചിരിപ്പിക്കുന്ന വ്യക്തി കൂടിയാണ് ധ്യാൻ. ധ്യാനിന്റ വളർച്ചയിൽ സന്തോഷവാനാണെന്നും അജു പറഞ്ഞു.

Tags: entertainmentnayantharaAJU VARGHESEdhyan sreenivasan
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies