വീണ്ടുമൊരു വായനാ ദിനം കൂടി; സംസ്ഥാനത്ത് സ്‌കൂൾ ലൈബ്രറികളിൽ പേരിന് പോലും പ്രവർത്തനമില്ല; ലൈബ്രേറിയൻ നിയമനവും പാഴ്‌വാക്കായി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടുമൊരു വായനാ ദിനം കൂടി; സംസ്ഥാനത്ത് സ്‌കൂൾ ലൈബ്രറികളിൽ പേരിന് പോലും പ്രവർത്തനമില്ല; ലൈബ്രേറിയൻ നിയമനവും പാഴ്‌വാക്കായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 09:06 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീണ്ടുമൊരു വായനാ ദിനം കൂടിയെത്തുമ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലൈബ്രറി പ്രവർത്തനം പേരിന് പോലുമില്ലാതാകുന്നു. 2077 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള ലൈബ്രറികൾ ഉള്ളത് നാല് സ്‌കൂളുകളിൽ മാത്രം. ഒരു സർക്കാർ സ്‌കൂൾ പോലും ഈ പട്ടികയിലില്ല എന്നതാണ് വാസ്തവം.

പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള സ്‌കൂളുകളിൽ ലൈബ്രേറിയൻ നിയമനം നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാൽ ഇത്തരത്തിൽ വിശാലമായ ലൈബ്രറിയുള്ള എറണാകുളം പൂത്തോട്ടയിലെ കെപിഎംഎച്ച്എസ്എസിൽ മാത്രമായിരുന്നു ലൈബ്രേറിയന്റെ താൽക്കാലിക നിയമനം നടത്താൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. പതിനായിരം പുസ്തകങ്ങളുള്ള കോട്ടയം വെണ്ടയാർ ജെജെഎംഎംഎച്ച്എസ്എസ്, പറവൂർ എസ്എൻഎച്ച്എസ്എസ്, കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് എച്ച്എസ്എസ് എന്നിവിടങ്ങളിൽ ഇതും ഉണ്ടായില്ല. എന്നാൽ സ്‌കൂൾ അഡിമിഷൻ സമയത്ത് ലൈബ്രറി ഫീസ് ഇനത്തിൽ ഒരു കുട്ടിയിൽ നിന്നും 25 രൂപ വീതം സ്‌കൂളുകൾ പിരിക്കുന്നുമുണ്ട്.

2015-ലെ കോടതി ഉത്തരവ് പ്രകാരമാണ് പതിനായിരം പുസ്തകങ്ങളുള്ള ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് ലൈബ്രേറിയനെ അനുവദിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ചട്ടമുണ്ടാക്കുന്നത്. എന്നാൽ ഇത് പ്രാവർത്തികമായില്ല. നിലവിൽ എല്ലാ സ്‌കൂളുകളിലും ലൈബ്രറിയുടെ ചുമതല ഏതെങ്കിലും ഒരു അദ്ധ്യാപകനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, നവോദയ വിഭാഗങ്ങളിൽ ലൈബ്രറിയും ലൈബ്രേറിയനും ഉണ്ടെങ്കിൽ മാത്രമാണ് സ്‌കൂളുകൾക്ക് അനുമതി ലഭിയ്‌ക്കുക. എന്നാൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ലൈബ്രറിയുണ്ടെങ്കിലും ഏതെങ്കിലും അദ്ധ്യാപകന് അതിന്റെ ചുമതല നൽകുകയാണ് പതിവ്. പ്രതിവർഷം നൂറ് കണക്കിന് ലൈബ്രറി സയൻസ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും അതും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

Tags: schoollibrarykerala
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies