പറ്റുമെങ്കിൽ കളിച്ചാൽ മതി! ലോകകപ്പ് വേദി മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം കടലിലെറിഞ്ഞ് ഐസിസി; നിശ്ചയിച്ച വേദികളിൽ തന്നെ മത്സരം നടക്കുമെന്ന് ബിസിസിഐ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പറ്റുമെങ്കിൽ കളിച്ചാൽ മതി! ലോകകപ്പ് വേദി മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം കടലിലെറിഞ്ഞ് ഐസിസി; നിശ്ചയിച്ച വേദികളിൽ തന്നെ മത്സരം നടക്കുമെന്ന് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 08:03 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ വേദികൾ മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം കടലിലെറിഞ്ഞ് ഐസിസിയും ബിസിസിഐയും.നിശ്ചയിച്ച വേദികളിൽ മാത്രമെ മത്സരങ്ങൾ നടത്താനാകൂയെന്ന് ബി.സി.സി.ഐ ഐ.സി.സിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പിസിബിയുടെ അഭ്യർത്ഥന ഐ.സി.സി നിരസിക്കുകയായിരുന്നു. വേദി സംബന്ധിച്ച് ചൊവ്വാഴ്‌ച്ച ബിസിസിഐ – ഐസിസി സംയുക്ത യോഗം നടത്തി. യോഗതീരുമാനം പിസിബിയെ അറിയിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദി ചെന്നൈയിൽ നിന്ന് ബെംഗളുരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്റെ വേദി ബെംഗളുരുവിൽ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്നാണ് പാക്കിസ്താന്റെ പ്രധാന ആവശ്യം. ചെന്നൈയിലെ സ്പിൻ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദിമാറ്റം പാക് ബോർഡ് ആവശ്യപ്പെട്ടത്. റണ്ണൊഴുകുന്ന ബെംഗളുരുവിൽ ഓസ്‌ട്രേലിയയോട് കളിക്കാൻ സാധിക്കില്ലെന്നുമാണ് പാകിസ്താൻ അറിയിച്ചിരുന്നത്.

എന്നാൽ പിസിബിയുടെ ആവശ്യത്തിനെതിരെ ബിസിസിഐ ശക്തമായി രംഗത്തെത്തിയിരുന്നു. ഒരു കാരണവശാലും വേദി മാറ്റാനാവില്ലെന്ന്് ബിസിസിഐ അറിയിച്ചു. ഇപ്പോൾ ഐസിസിയും ഇതേ കാര്യമാണ് പറയുന്നത്. ഇന്ത്യയുമായി അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കുന്നതും പാകിസ്താൻ വിസമ്മതമറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ അഹമ്മദാബാദിൽ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്.

വേദികൾ സംബന്ധിച്ച് പാകിസ്താൻ ഓരോ തവണയും തടസമുന്നയിച്ചതോടെ മത്സരക്രമം പുറത്തിറക്കാനും കഴിയുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. അതേസമയം, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ നായകൻ ഷാഹിദ് അഫ്രീദി രംഗത്തെത്തി. പാക് സർക്കാർ അനുവദിച്ചാൽ മാത്രമെ അഹമ്മദാബാദിൽ കളിക്കൂവെന്നാണ് പിസിബി ചെയർമാൻ നജാം സേഥി വ്യക്തമാക്കിയത്. അഹമ്മദാബാദിൽ പേടിക്കാതെ ജയിച്ചാണ് ഇന്ത്യക്ക് മറുപടി നൽകേണ്ടതെന്നും അഫ്രീദി പറഞ്ഞു.

Tags: PakistanworldcupIndia
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies