ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് സാക്ഷിയാകാനൊരുങ്ങി കേരളം; ഒക്ടോബർ 26 മുതൽ തിരുവനന്തപുരത്ത് പൊൻമുടിയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് സാക്ഷിയാകാനൊരുങ്ങി കേരളം; ഒക്ടോബർ 26 മുതൽ തിരുവനന്തപുരത്ത് പൊൻമുടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 09:27 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി കേരളമൊരുങ്ങുന്നു. തിരുവനന്തപുരത്ത് പൊൻമുടിയിലാണ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരം കൂടിയായ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത്. ഒക്ടോബർ 26 മുതൽ 29 വരെയാണ് ഇവിടെ മത്സരങ്ങൾ നടക്കുക.

30 രാജ്യങ്ങളിൽ നിന്നായി 300-ൽ അധികം പുരുഷ-വനിതാ കായികതാരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കാണ് പൊൻമുടി സാക്ഷ്യം വഹിക്കുക. 2024-ലെ പാരീസ് ഒളിമ്പിക്‌സിലേക്കുള്ള എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും ക്വാളിഫൈയിംഗ് മത്സരങ്ങൾ കൂടിയാണ് ഇവിടെ നടക്കുന്നത്. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളുൾപ്പെടെ മത്സരങ്ങളിൽ പങ്കാളികളാകും. ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന ഡൗൺ ഹിൽ മത്സരങ്ങളും നാല് കിലോമീറ്റർ ദൈർഘ്യം വരുന്ന ക്രോസ് കൺട്രി ഒളിമ്പിക് മത്സരവുമാണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണങ്ങളിലുള്ളത്.

മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘത്തിന്റെ രൂപീകരണം മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തെ ലോക കായിക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനായി ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കേരള സൈക്ലിംഗ് അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ സംസ്ഥാന കായിക യുവജന വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ, സിസിഎഫ് ജസ്റ്റിൻ മോഹൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, സൈക്ലിംഗ് ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എസ്എസ് സുധീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags: keralaPonmudi
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies