ടൈറ്റൻ പൈലറ്റ് സ്റ്റോക്ടൺ റഷിന്റെ ഭാര്യ വെൻഡി റഷ്; ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ദമ്പതിമാരുടെ പിൻതലമുറക്കാരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈറ്റൻ പൈലറ്റ് സ്റ്റോക്ടൺ റഷിന്റെ ഭാര്യ വെൻഡി റഷ്; ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ദമ്പതിമാരുടെ പിൻതലമുറക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 01:41 pm IST
Facebook
Twitter
WhatsAppTelegram

111 വർഷങ്ങൾക്ക് മുൻപ് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിയ ടൈറ്റാനികിന് പിന്നിൽ ഇന്നും നിഗൂഢതകൾ ഏറെയാണ്. ടൈറ്റാനിക് കാണുന്നതിനായി സമുദ്രത്തിന്റെ ആഴങ്ങളിലേയ്‌ക്ക് യാത്ര തിരിച്ച ജലപേടകം ടൈറ്റൻ തകർന്നെന്നും സഞ്ചരിച്ച യാത്രികർ മരണപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഇതിനിടെയാണ് ടൈറ്റന്റെ പൈലറ്റും യാത്ര സംഘടിപ്പിക്കുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സിഇഒയുമായ സ്റ്റോക്ടൺ റഷിന് ടൈറ്റാനിക്കിലെ രണ്ട് യാത്രികരുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വെൻഡി റഷിനാണ് ടൈറ്റാനിക് കപ്പലിൽ അന്ന് യാത്ര ചെയ്ത രണ്ട് യാത്രികരുമായി ബന്ധമുള്ളത്.

1912-ലെ കന്നിയാത്രയിൽ മഞ്ഞുമലയിലിടിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണ ടൈറ്റാനിക്കിൽ വെൻഡി റഷിന്റെ പൂർവികരും ഉണ്ടായിരുന്നു. ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച ദമ്പതികളുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെൻഡി റഷ്. അതായത് ഇവരുടെ അഞ്ചാം തലമുറക്കാരിയാണ് വെൻഡി റഷ്.

ടൈറ്റാനിക്കിൽ ഫസ്റ്റ് ക്ലാസ് സഞ്ചാരികളായി യാത്ര ചെയ്ത സമ്പന്ന വ്യാപാരി ഇസിഡോർ സ്‌ട്രോസിന്റെയും ഭാര്യ ഐഡയുടെയും പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളാണ് വെൻഡി റഷ്. 1845-ലാണ് സ്‌ട്രോസ് ജനിച്ചതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വലിയൊരു വ്യാപാര സ്ഥാപനത്തിന്റെ സഹ ഉടമയായിരുന്നു അദ്ദേഹം. ജയിംസ് കാമറൂണിന്റെ ലോകപ്രശസ്ത ചിത്രമായ ടൈറ്റാനിക്കിൽ പ്രായമായ ഈ ദമ്പതിമാരുടെ ഭാഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. കപ്പൽ മുങ്ങുന്ന സമയത്ത് ഇരുവരും കിടക്കയിൽ മരണത്തെ കാത്ത് ആലിംഗനം ചെയ്തു കിടക്കുന്ന രംഗങ്ങളും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.

1986-ലാണ് വെൻഡിയും സ്റ്റോക്ടണും വിവാഹിതരാകുന്നത്. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച് വെൻഡി റഷ് ടൈറ്റാനിക് സന്ദർശനത്തിന് അവസരമൊരുക്കുന്ന ഓഷ്യൻ ഗേറ്റിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറാണ്. കൂടാതെ ടൈറ്റാനിക്കിലേക്കുള്ള മൂന്ന് പര്യവേഷണ യാത്രകളിലും വെൻഡി പങ്കെടുത്തിട്ടുണ്ട്.

Tags: titaniccouple
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies