കൊൽക്കത്ത: സിലിഗുരിയിലെ ദബ്ഗ്രം മേഖലയിലെ ബിജെപിയുടെ പാർട്ടി ഓഫീസിന് തീയിട്ട് അജ്ഞാതർ. വ്യാഴാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. തീപിടിത്തത്തിൽ വിവിധ രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. ഓഫീസിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും കത്തിനശിച്ചതായി ബിജെപി പ്രവർത്തകർ അറിയിച്ചു.
സംഭവം ആസൂത്രിതമായ ആക്രമണമെന്ന് സിലിഗുരി മുൻസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ അമിത് ജെയിൻ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അന്വേഷണസംഘം അറിയിച്ചു.
Comments