നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിച്ച് അമേരിക്കൻ ​ഗായിക; പ്രധാനമന്ത്രിയ്ക്ക് മുന്നിൽ ദേശീയ ഗാനം ആലപിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് മേരി മിൽബെൻ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിച്ച് അമേരിക്കൻ ​ഗായിക; പ്രധാനമന്ത്രിയ്‌ക്ക് മുന്നിൽ ദേശീയ ഗാനം ആലപിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് മേരി മിൽബെൻ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 09:43 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വലിയ സ്വീകരണമാണ് യുഎസ് ​ഗവൺമെന്റും ഇന്ത്യൻ പൗരന്മാരും ഒരുക്കിയത്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിലടക്കം മോദി വിളികൾ ഉയർന്നിരുന്നു. നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണം ലോക രാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയാണ്. ഇപ്പോഴിതാ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സമാപന പരിപാടിയിൽ നിന്നുള്ള ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഹോളിവുഡ് നടിയും പ്രമുഖ ആഫ്രിക്കൻ-അമേരിക്കൻ ഗായികയുമായ മേരി മിൽബെൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. ദേശീയ ഗാനമായ ജൻ ഗണ മന ആലപിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിക്ക് അരികിലെത്തി താരം പ്രണാമം അർപ്പിച്ചത്. ​ഗായികയെ സ്നേഹപൂർവ്വം പ്രധാനമന്ത്രി തടയുന്നുമുണ്ട്. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് സെന്ററിലാണ് സമാപന പരിപാടി നടന്നത്.

പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചതിൽ തനിക്ക് അഭിമാനമുണ്ട് എന്നും ഇന്ത്യയോടും ആ രാജ്യത്തെ ജനങ്ങളോടും തനിക്ക് ബഹുമാനമുണ്ടെന്നും മേരി മിൽബെൻ പറഞ്ഞു. അമേരിക്കൻ, ഇന്ത്യൻ ഗാനങ്ങൾ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങൾ സംസാരിക്കുന്നു. ഇതാണ് യുഎസ്-ഇന്ത്യ ബന്ധത്തിന്റെ യഥാർത്ഥ സത്ത. ഒരു സ്വതന്ത്ര രാഷ്‌ട്രം സ്വതന്ത്ര ജനതയാൽ മാത്രമേ നിർവചിക്കപ്പെടുകയുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു.

 

Tags: Narendra Modijana Gana Mana
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies