നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞത് അഭിമാനം; ജ്ഞാനവും ദീർഘവീക്ഷണവുമുള്ള നേതാവ്: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞത് അഭിമാനം; ജ്ഞാനവും ദീർഘവീക്ഷണവുമുള്ള നേതാവ്: ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഡോ. ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 08:49 am IST
Facebook
Twitter
WhatsAppTelegram

കെയ്‌റോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണം. വിവിധ ഈജിപ്ഷ്യൻ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. വ്യാപാര ബന്ധങ്ങൾ, ഊർജ സഹകരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്‌ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും നരേന്ദ്രമോദി ചർച്ച നടത്തി.

വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, ഐടി, ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഫാർമസി, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളെപ്പറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രി മഡ്‌ബൗലിയും ചർച്ച ചെയ്തത്. ഇന്ത്യ യൂണിറ്റ് രൂപീകരിക്കുന്നതിനെ അഭിനന്ദിക്കുകയും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഈജിപ്ഷ്യൻ സർക്കാരിന്റെ സമീപനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ മേഖലകളിൽ ഈജിപ്തുമായി അടുത്ത് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അദ്ദേഹം പങ്കുവെച്ചു.

ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയെയും പ്രധാനമന്ത്രി സന്ദർശിച്ചു. നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇന്ത്യ പോലൊരു വലിയ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ പ്രവർത്തനം പ്രശംസനീയമാണെന്നും ഗ്രാൻഡ് മുഫ്തി ഡോ ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാം പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരാൻ വിവേകപൂർണ്ണമായ നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈജിപ്ഷ്യൻ പ്രസിഡന്റ് എൽ-സിസിയുമായും നരേന്ദ്രമോദി ചർച്ച നടത്തും.

ഈജിപ്ത് ഗ്രാൻഡ് മുഫ്തി, ഡോ ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലായുടെ വാക്കുകൾ

‘പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണ്. രണ്ട് കൂടിക്കാഴ്ചകൾക്കിടയിൽ ഇന്ത്യയിൽ വലിയ വികസനം നടക്കുന്നതായി ഞാൻ കണ്ടു. ഇന്ത്യ പോലൊരു വലിയ രാജ്യത്തിന് വേണ്ടിയുള്ള ജ്ഞാനപൂർവകമായ നേതൃത്വമാണ് പ്രധാനമന്ത്രി മോദിയിൽ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി മോദി വിവേകപൂർണ്ണമായ നയങ്ങളാണ് സ്വീകരിക്കുന്നത്. മതപരമായ തലത്തിൽ ഞങ്ങൾക്ക് ഇന്ത്യയുമായി ശക്തമായ സഹകരണമുണ്ട്. ഇന്ത്യ ഇവിടെ ഒരു ഇൻഫർമേഷൻ ടെക്നോളജി സെന്റർ ഓഫ് എക്സലൻസ് നൽകാനും പോകുന്നു. ഞങ്ങൾക്ക് ഒരുപാട് സഹകരണ സാധ്യതകളുണ്ട്’.

 

Tags: pm narendra modiEgypt
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies