സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് 50 കുടുംബങ്ങൾക്ക് തണലായ മനുഷ്യനെ; തന്റെ വിയർപ്പുവീണ എക്കറു കണക്കിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയ രാജ്മോഹൻ; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയ കൈകൾ; സിഐടിയു കൊടി കുത്തിയത് ഈ മനുഷ്യ സ്നേഹിയുടെ നെഞ്ചിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് 50 കുടുംബങ്ങൾക്ക് തണലായ മനുഷ്യനെ; തന്റെ വിയർപ്പുവീണ എക്കറു കണക്കിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയ രാജ്മോഹൻ; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയ കൈകൾ; സിഐടിയു കൊടി കുത്തിയത് ഈ മനുഷ്യ സ്നേഹിയുടെ നെഞ്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 07:46 pm IST
Facebook
Twitter
WhatsAppTelegram

ബസിന് മുന്നിൽ കൊടിയ കുത്തിയ സിഐടിയുവിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ബസ് ഉടമയായ രാജ്മോഹൻ കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തങ്ങളുടെ യൂണിയനിൽപ്പെട്ട തൊഴിലാളികൾക്ക് കൂലി നൽകുന്നില്ല എന്ന കള്ളം പറഞ്ഞുകൊണ്ടായിരുന്നു സിഐടിയുവിന്റെ കൊടികുത്തിയുള്ള സമരം. കോടതി ഉത്തരവിനെ തുടർന്ന് ബസ് എടുക്കാൻ പോയ രാജ് കുമാറിനെ സിപിഎം നേതാവ് പോലീസിന് മുന്നിലിട്ട് മർദ്ദിച്ചത് കേരളത്തിൽ സംരംഭങ്ങൾ തുടങ്ങുന്നവരുടെ മുഖത്തടിച്ചതിന് തുല്യമായിരുന്നു. കൂലി കൊടുക്കുന്നില്ല എന്നാരോപിച്ച് സിഐടിയുവും സിപിഎമ്മും ആക്രമിക്കുന്ന രാജ് മോഹനെപ്പറ്റി നാട്ടുകാർക്ക് പറയാനുള്ളത് മറ്റൊന്നാണ്. രാജ് മോഹൻ എന്ന നന്മ നിറഞ്ഞ മനുഷ്യനെപ്പറ്റി നാട്ടുകാർക്ക് നൂറ് നാവാണ്.

കിടപ്പാടമില്ലാത്ത അമ്പത് കുടുംബങ്ങൾക്ക് തണലായ കരങ്ങളാണ് രാജ് കുമാർ എന്ന പൊതുപ്രവർത്തകന്റേത്. തിരുവാർപ്പ് പഞ്ചായത്തിലെ 12-ാം വാർഡിൽ കിളിരൂർ കുന്നും പ്രദേശത്ത് കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് വേണ്ടി തന്റെ 40 സെന്റ് സ്ഥലമാണ് രാജ് മോഹൻ കൈമൾ സൗജന്യമായി നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനായാണ് ഇദ്ദേഹം സ്ഥലം നൽകിയത്. ഒന്നരയേക്കർ സ്ഥലമാണ് രാജ്‌മോഹന് ഇവിടുള്ളത്. അങ്കണവാടി, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്‌കൂൾ, കായിക പരിശീലനത്തിനുള്ള മൈതാനം എന്നിവയ്‌ക്കായി ബാക്കിയുള്ള സ്ഥലം വിട്ടു നൽകുകയും ചെയ്തു. പഞ്ചായത്തിൽ വീടില്ലാത്തവരുടെ പട്ടിക തയാറാക്കിയതാണ് സ്ഥലം നൽകാൻ രാജ്‌മോഹന് പ്രചോദനമായത്.

വീട് നിർമ്മിക്കാൻ ലൈഫ് മിഷൻ പദ്ധതിയുണ്ടെങ്കിലും സ്ഥലം വാങ്ങാൻ 52 കുടുംബങ്ങൾക്ക് പണം ഉണ്ടായിരുന്നില്ല. ഇതുമൂലം വർഷങ്ങളായി പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. ഈ ദുഃഖകരമായ വിവരം അറിഞ്ഞതോടെയാണ് തന്റെ സ്ഥലം വിട്ടുനൽകാൻ രാജ് മോഹൻ തീരുമാനിച്ചത്. ഈ സ്ഥലത്തേക്ക് പോകുന്നതിനാവശ്യമായ റോഡിനുള്ള സ്ഥലവും രാജ്‌മോഹൻ തന്നെ വാങ്ങി നൽകുകയായിരുന്നു. കൂടാതെ, രണ്ട് കുടുംബങ്ങൾക്ക് വീടും നിർമ്മിച്ച് നൽകിയിട്ടുണ്ട് ഇദ്ദേഹം. 2018-ലെ മഹാപ്രളയത്തിൽ ഒട്ടേറെ പേർക്ക് രാജ് മോഹൻ സഹായവും എത്തിച്ചിരുന്നു. തന്റെ ബസിൽ നിരവധി പേരെയാണ് വെള്ളപ്പൊക്കത്തിൽ നിന്ന് രാജ്മോഹനും സുഹൃത്തുക്കളും രക്ഷിച്ചത്.

ബിജെപി ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും കിളിരൂർ 750-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റായും രാജ് മോഹൻ കൈമൾ പ്രവർത്തിച്ചിട്ടുണ്ട്. പല വിഷയങ്ങളിലും സാധാരണക്കാർക്കായി സമര രം​ഗത്തിറങ്ങാനും അദ്ദേഹം മടി കാണിച്ചിട്ടില്ല. നേരത്തെ ആർമി ഇന്റലിജൻസിൽ ഉദ്യോഗസ്ഥനായിരുന്നു രാജ്‌മോഹൻ. തുടർന്ന് വിദേശത്ത് പോയി വിവിധ കമ്പനികളിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. മുംബൈയിൽ എത്തി സ്വന്തമായി ബിസിനസ് ചെയ്തു. ഇതിനു ശേഷമാണ് നാട്ടിൽ എത്തി പൊതുപ്രവർത്തന രം​ഗത്ത് സജീവമായി. നാട്ടിൽ ബസ് സർവീസും ഫാമും നടത്തി വരുന്നു.

Tags: CPMcituRAJMOHAN
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies