ലണ്ടൻ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പുതിയ ഷോറൂം യുകെയിലെ ലണ്ടനില്‍ ആരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം വെസ്റ്റ്ഹാമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും, വിദേശ, കോമണ്‍വെല്‍ത്ത്, വികസനകാര്യ ഷാഡോ മിനിസ്റ്ററുമായ ലിന് ബ്രൗണ്‍ നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി.അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ മാനുഫാക്ചറിങ്ങ് ഹെഡ് എ.കെ.ഫൈസല്‍, കേരളത്തിലെ ആലത്തൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം രമ്യ ഹരിദാസ്, മറ്റ് മുതിര്‍ന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
‘ലണ്ടനില്‍, യൂറോപ്പിലെ ആദ്യ ഷോറൂം ആരംഭിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു. 1993-ല്‍ ഒരൊറ്റ ജ്വല്ലറി ഷോറൂമായി ആരംഭിച്ച് ഇപ്പോള്‍ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ ആഗോള സംരംഭമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ന് വളര്‍ന്നിരിക്കുന്നു. മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളും മാതൃകാപരമായ സേവനവും ഉള്‍ക്കൊള്ളുന്ന, അതുല്ല്യമായ ഒരു ജ്വല്ലറി ഷോപ്പിങ്ങ്് അനുഭവം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇന്ത്യന്‍ അന്താരാഷ്ട്ര ജ്വല്ലറി റീട്ടെയിലര്‍ എന്ന നിലയില്‍ ബ്രാന്‍ഡിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ പ്രേരകശക്തിയായി നിലകൊള്ളുന്നത് എം.പി അഹമ്മദ് വ്യക്തമാക്കി.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന കിരീടനേട്ടം സ്വന്തമാക്കുക എന്ന സ്വപ്നത്തിലേക്ക് ഞങ്ങള്‍ ഒരു പടി കൂടി അടുത്തിരിക്കുന്നു. ഞങ്ങളുടെ യാത്രയുടെ അവിഭാജ്യ ഘടകങ്ങളായ, ഉപഭോക്താക്കള്‍, ഓഹരി ഉടമകള്‍, ടീം അംഗങ്ങള്‍, സഹകാരികള്‍ എന്നിവര്‍ പോയ വര്‍ഷങ്ങളിലുടനീളം നല്കിയ വിലമതിക്കാനാകാത്ത പിന്തുണയ്ക്ക് ആത്മാര്‍ത്ഥമായ അഭിനന്ദനം അറിയിക്കുന്നതായും മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
Comments