ന്യൂഡൽഹി: ത്യാഗസ്മരണ നിറഞ്ഞ ബക്രീദ് ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിനകത്തും പുറത്തും ജോലിചെയ്യുന്ന എല്ലാ സഹ പൗരന്മാർക്കും എന്റെ മുസ്ലീം സഹോദരീ സഹോദരന്മാർക്കും ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശുദ്ധ ഉത്സവമാണ് ഇദ്-ഉൾ-അസ്ഹയെന്നും മനുഷ്യരാശിക്ക് വേണ്ടിയുള്ള ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പാത പിന്തുടരാൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കുമെന്നും രാഷ്ട്ര്പതി പറഞ്ഞു. ഈ വിശുദ്ധ ദിനത്തിൽ സമൂഹത്തിൽ പരസ്പര സാഹോദര്യവും സൗഹാർദ്ദവും പ്രചരിപ്പിക്കുന്നതിനായി എല്ലാവർക്കും പ്രതിജ്ഞ ചെയ്യാം രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Comments