കാസർകോട്: സംസ്ഥാനത്ത് പനി മരണം കൂടുന്നു. കാസർകോട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് സ്വദേശി അശ്വതി (28)ആണ് പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
കഴിഞ്ഞയാഴ്ചയാണ് അശ്വതിയെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ അശ്വതി പനി വിട്ടുമാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ അശ്വതിയെ കൂടുതൽ ചികിത്സയ്ക്കായി മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് 94 പേരാണ് മരണപ്പെട്ടത്. ഒരു മാസത്തിനിടെ പനി ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,102 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ദിവസവും 2000 ത്തോളം പേർ സംസ്ഥാനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നുണ്ട്.
Comments