എന്റെ രണ്ടാം ജനനത്തീയതി 2023 ജനുവരി അഞ്ച്; അപകടത്തിന് ശേഷം ആരോഗ്യനില വീണ്ടെടുക്കുന്ന ഋഷഭ് പന്തിന്റെ ഇൻസ്റ്റഗ്രാം ബയോ ശ്രദ്ധേയമാകുന്നു;ഇനി ഈ തീയതിയും ജന്മദിനമായി ആഘോഷിക്കും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്റെ രണ്ടാം ജനനത്തീയതി 2023 ജനുവരി അഞ്ച്; അപകടത്തിന് ശേഷം ആരോഗ്യനില വീണ്ടെടുക്കുന്ന ഋഷഭ് പന്തിന്റെ ഇൻസ്റ്റഗ്രാം ബയോ ശ്രദ്ധേയമാകുന്നു;ഇനി ഈ തീയതിയും ജന്മദിനമായി ആഘോഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 02:48 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ വരുത്തിയ മാറ്റങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. 25-കാരനായ താരം തന്റെ രണ്ടാം ജനന തീയതിയാണ് ബയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.തന്റെ രണ്ടാം ജനനതീയതി എന്ന നിലയിൽ വാഹനാപകടം നടന്ന ശേഷം ആറാം ദിനം താൻ ജീവിതത്തിലേക്ക് തിരികെ വന്ന ദിനം ചൂണ്ടി കാണിച്ചുകൊണ്ടാണ് താരം ബയോയിൽ മാറ്റം വരുത്തിയിരിക്കുന്നത്.

2022 ഡിസംബർ 30-ന് പുലർച്ചെ പന്ത് ഡൽഹിയിൽ നിന്ന് ജന്മനാടായ റൂർക്കിയിലേക്ക് യാത്ര ചെയ്യവേയായിരുന്നു താരത്തിന് അപകടം സംഭവിക്കുന്നത്. കാർ ഹൈവേയിലെ ഡിവൈഡറിൽ ഇടിച്ച് താരത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പ്രദേശവാസികളാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷം താരം ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സുഖം പ്രാപിച്ച് വരികയാണ്.

തന്റെ രണ്ടാം ജനനത്തീയതി 2023 ജനുവരി അഞ്ചിന് എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതിൽ നിന്നും അപകട ശേഷം എത്ര ഗുരുതരാവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോയതെന്നും ജീവൻ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ മുന്നോട്ട് നീങ്ങിയ മണിക്കൂറുകൾ ഇതിൽ നിന്നും വ്യക്തമാണ്. ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പന്ത് വിചാരിച്ചതിലും വേഗത്തിൽ കളിക്കളത്തിൽ തിരികെയെത്തിയേക്കാം. എന്നാൽ ലോക കപ്പ് സമയത്ത് താരം തിരികെയെത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ലോകകപ്പ് ഒരുക്കങ്ങളിൽ പന്ത് ഇല്ലാത്തത് ടീമിന് പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Tags: Accident
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies