സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം; ചരിത്രം ഓർമ്മപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ; എട്ട് രാത്രിയും ഒൻപത് പകലും നീളുന്ന 'ആസാദി കി അമൃത് യാത്ര' ഉടൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം; ചരിത്രം ഓർമ്മപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ; എട്ട് രാത്രിയും ഒൻപത് പകലും നീളുന്ന ‘ആസാദി കി അമൃത് യാത്ര’ ഉടൻ

Railways to run special train to mark 76th year of independence

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സർവീസ് നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ വഴിയാണ് റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ‘ആസാദി കി അമൃത് യാത്ര’ എന്ന പേരിലാകും യാത്ര. ഓഗസ്റ്റ് 22-ന് ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനിൽ നിന്നാകും ഭാരത് ഗൗരവ് ട്രെയിനിന്റെ യാത്ര ആരംഭിക്കുക. എട്ട് രാത്രിയും ഒൻപത് പകലും നീളുന്ന യാത്ര, ഗുജറാത്തിലെ അഹമ്മദാബാദ്, കെവാഡിയ, സൂറത്ത്, മഹാരാഷ്‌ട്രയിലെ പൂനെ, ഷിർദി, നാസിക്, ഉത്തർപ്രദേശിലെ ഝാൻസി എന്നിവിടങ്ങളും ഉൾക്കൊള്ളുന്നു.

അഹമ്മദാബാദാകും സഞ്ചാരികൾ ആദ്യം സന്ദർശിക്കുക. ഇവിടെ സബർമതി ആശ്രമം, ദണ്ഡി കുടിർ, അക്ഷാർധാം ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിക്കാൻ സഞ്ചാരികൾക്ക് സൗകര്യമുണ്ടാകും. തുടർന്ന് ഒരു രാത്രി ഇവിടെ തങ്ങാനുള്ള അവസരവും റെയിൽവേ നൽകുന്നു. നർമ്മദാ നദിയിലെ സർദാർ സരോവർ ഡാം റിസർവോയറും സ്റ്റാച്യു ഓഫ് യൂണിറ്റിയുമായ കെവാഡിയ പട്ടണവുമായി ബന്ധിപ്പിക്കുന്ന ഏകതാ നഗർ റെയിൽവേ സ്റ്റേഷനിലേക്കാകും പിന്നീട് സഞ്ചാരികളെത്തുക. ശേഷം വിനോദസഞ്ചാരികൾ ഗുജറാത്തിലെ രണ്ടാമത്തെ വലിയ നഗരമായ സൂറത്തിൽ എത്തും. ബർദോളിയിലെ സർദാർ പട്ടേൽ മ്യൂസിയവും ദണ്ഡി ബീച്ചിലെ ദേശീയ ഉപ്പ് സത്യാഗ്രഹ സ്മാരകവും ഉൾപ്പെടെയുള്ള നഗര കാഴ്ചകൾ സഞ്ചാരികൾക്ക് കാണാവുന്നതാണ്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മഹാത്മാഗാന്ധിയോടൊപ്പം കസ്തൂർബാഗാന്ധിയും തടവിലാക്കിയ ആഗാഖാൻ കൊട്ടാരം, യെർവാഡ ജയിൽ എന്നിവയും സന്ദർശിക്കാവുന്നതാണ്.

തുടർന്ന് ട്രെയിൻ പൂനെയിലെത്തും. അടുത്ത ദിവസം വിനോദസഞ്ചാരികൾക്ക് പുരാതന ശിവക്ഷേത്രവും ഇന്ത്യയിലുടനീളമുള്ള പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നുമായ ഭീമശങ്കര ജ്യോതിർലിംഗം സന്ദർശിക്കാവുന്നതാണ്. ഏഴാം ദിവസം, ഒരു രാത്രി യാത്രയ്‌ക്ക് ശേഷം ട്രെയിൻ ഷിർദ്ദിയിൽ എത്തും. സായി ബാബയുടെ സ്‌നേഹത്തിന്റെയും ദാനധർമ്മത്തിന്റെയും പഠിപ്പിക്കലുകൾക്ക് പേരുകേട്ട പട്ടണമാണ് ഷിർദ്ദി. തുടർന്ന് വിനോദസഞ്ചാരികൾ ശനി ശിംഗ്‌നാപൂർ ക്ഷേത്രം സന്ദർശിച്ച് രാത്രി ഷിർദിയിൽ തങ്ങും.

പിറ്റേന്ന് വിനോദസഞ്ചാരികൾ ത്രയംബകേശ്വർ ജ്യോതിർലിംഗ ദർശനത്തിനായി പുറപ്പെടും. ശേഷം അവസാന ലക്ഷ്യസ്ഥാനമായ ഝാൻസി സന്ദർശിക്കും. ഈ പര്യടനത്തിൽ സഞ്ചാരികൾ ട്രെയിനിൽ ഏകദേശം 3,600 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. എസി 3ടയർ, എസി 2 ടയർ, എസി കോച്ചുകളാണ് സഞ്ചാരികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. എസി 3 ടയറിൽ ഒരാൾക്ക് 31,731 രൂപയും എസി 2 ടയറിൽ ഒരാൾക്ക് 57,015 രൂപയുമാണ്. എസി 1-ന് (ക്യാബിൻ) ഒരാൾക്ക് 60,881 രൂപയും എസി 1-ന് (കൂപ്പെ) ഒരാൾക്ക് 68,145 രൂപയുമാണ് ട്രെയിൻ ടിക്കറ്റ് നിരക്ക്.

Tags: Bharat Gaurav Tourist train
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies