ഡൽഹി ക്യാപിറ്റൽസുമായി വഴിപിരിഞ്ഞു; അജിത് അഗാർക്കർ ഇന്ത്യയുടെ മുഖ്യ സെലക്ടറായേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹി ക്യാപിറ്റൽസുമായി വഴിപിരിഞ്ഞു; അജിത് അഗാർക്കർ ഇന്ത്യയുടെ മുഖ്യ സെലക്ടറായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 09:21 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളായ അജിത് അഗാർക്കർ ഇന്ത്യയുടെ മുഖ്യ സെലക്ടറായേക്കുമെന്ന് സൂചന. ഒളി ക്യാമറ വിവാദത്തിൽപ്പെട്ട് ചേതൻ ശർമ്മ പുറത്തുപോയതിന് ശേഷം ശിവസുന്ദർ ദാസാണ് മുഖ്യ സെലക്ടറുടെ ചുമതല വഹിക്കുന്നത്. അഗാർക്കറും ഫ്രാഞ്ചൈസിയും പിരിഞ്ഞതായി ഡൽഹി ക്യാപിറ്റൽസ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ ക്യാപ്റ്റൽസിന്റെ സഹ പരിശീലകനായിരുന്നു അഗാർക്കർ. ടീമിന്റെ മറ്റൊരു അസിസ്റ്റന്റ് കോച്ചായിരുന്നു ഓസീസ് മുൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സണുമായും ഡൽഹി ക്യാപിറ്റൽസ് വേർപിരിഞ്ഞതായി വ്യക്തമാക്കി.നേരത്തെയും അജിത് അഗാർക്കറിന്റെ പേര് സെലക്ടർ സ്ഥാനത്തേക്ക് ഉയർന്നു വന്നെങ്കിലും ചേതൻ ശർമ്മ അപ്രതീക്ഷിതമായി കടന്നു വരികയായിരുന്നു.

ജൂൺ 30 ആണ് പുതിയ സെലക്ടറുടെ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. ജൂലൈ 1 മുതൽ അഭിമുഖങ്ങൾ നടക്കാനാണ് സാദ്ധ്യത. മുഖ്യ സെലക്ടർ സ്ഥാനമായതിനാൽ പരിചയസമ്പന്നനായ താരം എന്ന നിലയ്‌ക്ക് അജിത് അഗാർക്കറിന് നറുക്ക് വീഴാൻ സാദ്ധ്യതയുണ്ട്. ടീം ഇന്ത്യയെ 26 ടെസ്റ്റിലും 191 ഏകദിനങ്ങളിലും 4 രാജ്യാന്തര ടി20കളിലും അഗാർക്കർ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റിൽ സെഞ്ച്വറി നേടിയ ചുരുക്കം പേസർമാരിൽ ഒരാളാണ് അജിത് അഗാർക്കർ

2007ൽ ട്വൻറി 20 ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന അഗാർക്കർ 2000ങ്ങളിൽ ടീം ഇന്ത്യയുടെ നിർണായക പേസർമാരിൽ ഒരാളായിരുന്നു. ടെസ്റ്റിൽ 58 ഉം, ഏകദിനത്തിൽ 288 ഉം, ടി20യിൽ മൂന്നും വിക്കറ്റാണ് സമ്പാദ്യം. ബിസിസിഐ മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് രവി ശാസ്ത്രി, ദിലിപ് വെങ്സർകാർ തുടങ്ങിയ പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്.

 

Tags: bccichiefajith
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies