'ഇസ്ലാമോഫോബിയ'; വിചിത്രവാദവുമായി എസ്എഫ്‌ഐ; ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കാൻ കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പരോക്ഷ പിന്തുണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇസ്ലാമോഫോബിയ’; വിചിത്രവാദവുമായി എസ്എഫ്‌ഐ; ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കാൻ കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പരോക്ഷ പിന്തുണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 04:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ മതാചാരപ്രകാരം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്തുനൽകിയ മുസ്ലീം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി എസ്എഫ്‌ഐ. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കത്തെഴുതിയ സംഭവം പെരുപ്പിച്ച് കാണിക്കാൻ ശ്രമിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് എസ്എഫ്‌ഐ പറഞ്ഞു. വിദ്യാർത്ഥിനികൾ നൽകിയ കത്ത് ചിലർ ദുരൂപയോഗം ചെയ്‌തെന്നും ഇസ്ലാമോഫോബിയ പരത്തുകയാണ് അവരുടെ ലക്ഷ്യമെന്നും പുറത്തിറക്കിയ പോസ്റ്ററിൽ എസ്എഫ്‌ഐ ആരോപിക്കുന്നു.

എന്നാൽ കത്തെഴുതിയ സംഭവം തെറ്റായിപ്പോയി എന്ന് വ്യക്തമാക്കാൻ എസ്ഫ്‌ഐ തയാറായിട്ടില്ല. പകരം സാമൂഹ്യമാദ്ധ്യമങ്ങളിൽ കത്തിനെതിരെ ഉയർന്ന പ്രതിഷേധത്തെ സംഘപരിവാറിന്റെ പ്രചരണമെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ വിദ്യാർത്ഥിനികൾക്ക് നേരെയുള്ള പ്രതിഷേധങ്ങളെ അപലപിക്കുന്നതായും എസ്എഫ്‌ഐ അറിയിച്ചു. കത്തിനെ തള്ളി ആരോഗ്യമന്ത്രി രംഗത്തുവന്നിട്ടും കത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് ഭരണപക്ഷ വിദ്യാർത്ഥി സംഘടന സ്വീകരിക്കുന്നത് എന്നതാണ് കൗതുകം.

ഓപ്പറേഷൻ തീയറ്ററിൽ തലമറയ്‌ക്കുന്ന ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് മുസ്ലിം വിദ്യാർത്ഥിനികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന് നൽകിയ കത്ത് ചർച്ചയായിരുന്നു. 2020- ബാച്ചിലെ വിദ്യാർത്ഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് സമർപ്പിച്ചത്. മറ്റു ബാച്ചുകളിലെ മുസ്ലിം പെൺകുട്ടികൾ കത്തിനെ പിൻതാങ്ങുകയും ചെയ്തിരുന്നു.

ജൂൺ 26നാണ് മുസ്ലീം വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തല മറയ്‌ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം തലയും കൈകളും മറയ്‌ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു മുസ്ലീം വിദ്യാർഥിനികളുടെ കത്തിലെ ആവശ്യം. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തുവന്നു.

 

 

Tags: Trivandrum medical CollegeSFIHijab
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies